സൽമാൻ ഖാൻ

ലഡാക്കിലെ ഷൂട്ടിങ്ങിനിടെ സൽമാൻ ഖാന് പരിക്ക്; മുംബൈയിലേക്ക് മടങ്ങി

നടൻ സൽമാൻ ഖാന് സിനിമ ഷൂട്ടിങ്ങിനിടെ പരിക്ക് പറ്റിയതായി റിപ്പോർട്ട്. അപൂർവ ലഖിയ സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രാമ ചിത്രം' ബാറ്റിൽ ഓഫ് ഗാൽവാൻ 'എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം സംഭവിച്ചത്. ചിത്രത്തിന്‍റെ ലഡാക്ക് ഷെഡ്യൂളിൽ അഭിനയിച്ചുകൊണ്ടിക്കുമ്പോഴാണ് പരിക്കേറ്റതെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ലഡാക്കിലെ കടുത്ത കാലാവസ്ഥയും കഠിനമായ ചിത്രീകരണ സാഹചര്യങ്ങളുമാണ് പ്രശ്നമായത്.

സൽമാൻ ഖാനും സംഘവും ലഡാക്കിലെ 10ഡിഗ്രി താഴെയുളള കാലാവസ്ഥയിലായിരുന്നു സിനിമ ചിത്രീകരണം നടത്തിയതെന്ന് പിങ്ക് വില്ലയുടെ റിപ്പോർട്ട് ചെയ്യുന്നു. ഓക്സിജന്‍റെ കുറഞ്ഞ അളവും ഷൂട്ടിങ്ങിനിടെ പറ്റിയ ശാരീരീക പരിക്കുകളും സൽമാനെ ബാധിച്ചു. ആക്ഷനും നാടകീയ രംഗങ്ങളും ഉൾപ്പെടെ 45 ദിവസങ്ങളിലായിട്ടാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് നീണ്ടുനിന്നത്. ഇതിൽ 15 ദിവസവും സൽമാൻ ഷൂട്ടിങ് ലോക്കേഷനിൽ ഉണ്ടായിരുന്നു. ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് മുംബൈയിലെക്ക് മടങ്ങിയത്.

മുംബൈയിൽ തിരിച്ചെത്തിയ നടൻ ഇപ്പോൾ വിശ്രമത്തിലും ചികിത്സയിലുമാണുളളത്. പരിക്കിനെ സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ചിത്രത്തിന്‍റെ മുംബൈ ഷെഡ്യൂൾ വൈകാതെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2020 ലെ ഇന്ത്യൻ -ചൈനീസ് ഏറ്റുമുട്ടലാണ് ചിത്രത്തിന്‍റ പ്രമേയം. സിനിമയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.

Tags:    
News Summary - Salman Khan suffers injuries during Ladakh shoot for Battle of Galwan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.