യുവതാരങ്ങൾ പ്രതിഫലം ഉയർത്താൻ കാരണം ഞങ്ങൾ അഞ്ച് പേർ; വിരമിക്കാൻ തീരുമാനിച്ചിട്ടില്ല -സൽമാൻ ഖാൻ

ബോളിവുഡ് ഇപ്പോഴും താൻ ഉൾപ്പെടുന്ന അഞ്ച് താരങ്ങളെ (ഷാറൂഖ് ഖാൻ, ആമിർ ഖാൻ, അജയ് ദേവ്ഗൺ, അക്ഷയ് കുമാർ) കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് നടൻ സൽമാൻ ഖാൻ. തങ്ങളുടെ ചിത്രങ്ങൾ വിജയിക്കുന്നത് കണ്ടിട്ടാണ് യുവതാരങ്ങൾ പ്രതിഫലം ഉയർത്തുന്നതെന്ന് നടൻ അടുത്തിടെ മാധ്യമങ്ങളെ കാണവെ പറഞ്ഞു. യുവതാരങ്ങളിൽ മികച്ച താരം ആരാണെന്നുള്ള ചോദ്യത്തിനായിരുന്നു സൽമാൻ ഖാന്റെ പ്രതികരണം.

നിലവിലുള്ള യുവതാരങ്ങളെല്ലാം കഠിനാധ്വാനികളും ഏറെ കഴിവുള്ളവരുമാണ്. എന്നാൽ, അടുത്തിടെയൊന്നും ഞാനും എന്റെ സമകാലികരും (ഷാറൂഖ് ഖാൻ, അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, ആമിർ ഖാൻ) വിരമിക്കാൻ തീരുമാനിച്ചിട്ടില്ല. ഞങ്ങളുടെ ചിത്രങ്ങൾ തിയറ്ററുകളിൽ വിജയിക്കുന്നുണ്ട്. തൽഫലമായി പ്രതിഫലവും വർധിപ്പിക്കുന്നുണ്ട്. അത് കണ്ടിട്ടാണ് യുവതാരങ്ങൾ അവരുടെ സിനിമകൾ വിജയിക്കാത്തപ്പോഴും  പ്രതിഫലം കൂട്ടുന്നത് - സൽമാൻ ഖാൻ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു നാളുകളായി ബോളിവുഡ് ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ വേണ്ടവിധം ശ്രദ്ധിക്കപ്പെടുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. ഇന്ന് പുറത്തു വരുന്ന ചിത്രങ്ങൾക്ക് പ്രേക്ഷകരുടെ പൾസ് മനസിലാക്കാൻ സാധിക്കുന്നില്ലെന്നാണ് നടൻ പറയുന്നത്.

Tags:    
News Summary - Salman Khan On Younger Actors: "Shah Rukh, Aamir, Me, Akshay And Ajay Will Tire Them Out"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.