ആർ.ജെ മാത്തുക്കുട്ടി വിവാഹിതനാകുന്നു; വധു ഡോക്ടറാണ്

സംവിധായകനും റേഡിയോ ജോക്കിയും അവതാരകനുമായ ആർ.ജെ മാത്തുക്കുട്ടി വിവാഹിതനാകുന്നു. പെരുമ്പാവൂർ സ്വദേശി ഡോ. എലിസബത്ത് ഷാജി മഠത്തിലാണ് വധു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മാത്തുക്കുട്ടിയാണ് ഇക്കാര്യം പങ്കുവെച്ചത്. 

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.  അടുത്ത സുഹൃത്തായ അവതാരകൻ കലേഷിനെയും  അശ്വതിയേയും വിഡിയോയിൽ  കാണാം. താരങ്ങളായ അശ്വതി ശ്രീകാന്ത്, ജീവ, ബഷീർ ബഷീ, ശ്രുതി രജ്നികാന്ത്, ഋഷി എന്നിവർ മാത്തുക്കുട്ടിക്കും എലിസബത്തിനും  ആശംസകൾ അറിയിച്ചുകൊണ്ട്  എത്തിയിട്ടുണ്ട്.

2012 ൽ പുറത്തുറങ്ങിയ ഉസ്താദ് ഹോട്ടലിലൂടെയാണ് മാത്തുക്കൂട്ടി വെള്ളിത്തിരയിൽ എത്തുന്നത്. ചിത്രത്തിൽ ചെറിയ വേഷത്തിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. കുഞ്ഞെൽദോയാണ് മാത്തുക്കുട്ടി സംവിധാനം ചെയ്ത ആദ്യ ചിത്രം. കഥ,തിരക്കഥ, സംഭാഷണവും മാത്തുക്കുട്ടി തന്നെയായിരുന്നു. കൂതറ, മധുരനാരങ്ങ എന്നിവയുൾപ്പെടെ ചില സിനിമകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും മാത്തുക്കുട്ടി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് ടെലിവിഷന്‍ ഷോകളുടെയും അവതാരകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags:    
News Summary - Rj Mathukutty And Dr Eliamma Get Engaged, pic Went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.