ഗ്രാമി അവാർഡ് ജേതാവ് റിക്കി കേജ് മലയാളത്തിലേക്ക്; 'അദൃശ്യ ജാലകങ്ങൾ'ക്ക് സംഗീതം പകരും

ഗ്രാമി അവാർഡ് ജേതാവ് റിക്കി കേജ് ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നു. ഡോ. ബിജു സംവിധാനം ചെയ്യുന്ന 'അദൃശ്യ ജാലകങ്ങൾ' എന്ന ചിത്രത്തിനാണ് റിക്കി കേജ് സംഗീതം പകരുന്നത്.

സംഗീത രംഗത്തെ ഓസ്കർ എന്നറിയപ്പെടുന്ന ഗ്രാമി പുരസ്കാരം രണ്ടു തവണയാണ് റിക്കി കേജ് നേടിയിട്ടുള്ളത്. 2015ൽ 'വിൻഡ്‌സ് ഓഫ് സംസാര' എന്ന ആൽബത്തിനാണ് റിക്കി കേജിന് ആദ്യ ഗ്രാമി പുരസ്കാരം ലഭിക്കുന്നത്. 2022ൽ 'ഡിവൈൻ ടൈഡ്സ്' എന്ന ആൽബത്തിന് രണ്ടാമത്തെ ഗ്രാമി പുരസ്കാരം ലഭിച്ചു.

യുനൈറ്റഡ് നേഷൻസ്, യൂനിസെഫ്, യുനെസ്‌കോ തുടങ്ങിയ സംഘടനകളുടെ വിവിധ പരിപാടികളുടെ ബ്രാൻഡ് അംബാസഡറായും പ്രവർത്തിക്കുന്നു.

ഗ്രാമി പുരസ്‌കാരങ്ങൾക്ക് ശേഷം റിക്കി കേജ്‌ ആദ്യമായി ഒരു സിനിമയ്ക്ക് സംഗീതം നൽകുന്നത് 'അദൃശ്യ ജാലകങ്ങൾ'ക്കാണ്. എല്ലനാർ ഫിലിംസ്, മൈത്രി മൂവി മേക്കേഴ്‌സ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് നിർമാണം. ടൊവീനോ തോമസ്, നിമിഷ സജയൻ, ഇന്ദ്രൻസ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

Tags:    
News Summary - ricky cage in malayalam for adrishya jalakangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.