മകൾ റാഷയെ പ്രശംസിച്ച് നടി രവീണ ടണ്ടൻ. ലോകസംഗീത ദിനത്തിൽ ആലപിച്ച ഗാനം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് റഷയെ അഭിനന്ദിച്ചത്. തനിക്കില്ലാത്ത കഴിവ് മകൾക്കുണ്ടായതിൽ ഏറെ അഭിമാനം തോന്നുവെന്നും കലാകാരന്മാർ ഏറെ ഭാഗ്യമുള്ളവരാണെന്നും നടി കുറിച്ചു.
'സംഗീതം അനുഗ്രഹമായി കിട്ടിയ എല്ലാവരേയും ലോകസംഗീത ദിനത്തിൽ ഞാൻ അഭിനന്ദിക്കുന്നു. നമ്മുടെ രാജ്യത്ത് നിരവധി കലാപ്രതിഭകളുണ്ട്. അവരുടെ ഡാൻസും പാട്ടും സൗജന്യമായി ആസ്വദിക്കാൻ കഴിയുന്നതും സ്വതന്ത്രമായി കലാജീവിതം നയിക്കാൻ കഴിയുന്നതിലും നമ്മൾ അനുഗ്രഹീതരാണ്. കലാകാരന്മാർ ഏറെ ഭാഗ്യമുള്ളവരാണ്. അമ്മ സരസ്വതിയുടെ അനുഗ്രഹം- രവീണ കുറിച്ചു.
എനിക്കില്ലാത്ത ഒരു കഴിവ് എന്റെ മകൾ റാഷക്കുള്ളതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ഇത് അവസാനം വരെ തുടർന്നാൽ അത് അംഗീകരിക്കും. കുടുംബത്തില്‍ കഴിവുള്ള ഒരു ഗായിക മതിയാകും- രവീണ കൂട്ടിച്ചേർത്തു.
ആറ് വയസ് മുതൽ സംഗീതം അഭ്യസിക്കുകയാണ് റാഷ. ശങ്കർ മഹാദേവൻ അക്കാദമിയിൽ നിന്ന് ഇന്ത്യൻ ക്ലാസിക്കൽ, ജാസ് എന്നിവ പഠിച്ചിട്ടുണ്ട്. രാവീണയുടെ പോസ്റ്റിന് ചുവടെ റാഷയുടെ ഗാനത്തെ പ്രശംസിച്ച് നിരവധി ആരാധകർ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.