ഓസ്‌കര്‍ ലഭിച്ചതിന് ശേഷവും തനിക്ക് ഇന്ത്യയില്‍ പലപ്പോഴായി അവസരങ്ങള്‍ നിരസിക്കപ്പെട്ടിട്ടുണ്ടെന്ന് പറയുകയാണ് സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി. നന്നായി ജോലി ചെയ്യുന്നുണ്ടെന്നും ഇത്രയും ജോലി ചെയ്യുന്നവരെ വേണ്ടെന്നും പറയുന്ന ഒരുപാട് പേരുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അത്തരത്തിലുള്ള റിജക്ഷന്‍ തനിക്ക് വളരെ ഞെട്ടിപ്പിക്കുന്ന അനുഭവമായിരുനെന്നും റസൂൽ പൂക്കുട്ടി പറയുന്നു. വിദേശരാജ്യങ്ങളില്‍ ഇങ്ങോട്ട് വന്ന് എനിക്ക് താങ്കളുടെ കൂടെ ജോലി ചെയ്യണമെന്ന് പറയാറുണ്ടെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.
'എന്നെ പലരും റിജക്റ്റ് ചെയ്തിട്ടുണ്ട്. ഓസ്‌കര്‍ കിട്ടിയതിന് ശേഷവും ഒരുപാട് പേര്‍ റിജക്റ്റ് ചെയ്തു. നമ്മളെ ആരെങ്കിലും റിജക്ട് ചെയ്താൽ അത് അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ടാണ്. 'ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമില്ല. കാരണം നിങ്ങൾ വളരെ മികച്ചതാണ്' എന്ന് പറഞ്ഞു റിജക്ട് ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള അനുഭവങ്ങള്‍ എനിക്കൊരുപാട് ഷോക്കിങ് ആയിരുന്നു. അത് ഞാന്‍ ഇന്ത്യയില്‍ മാത്രമെ കണ്ടിട്ടുള്ളൂ.
ഒരു പ്രധാന അവാര്‍ഡ് വേദിയിലേക്ക് ലോകത്തിലെ മികച്ച അഞ്ച് വര്‍ക്കുകള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഞാൻ അവിടെ പോയിരുന്നു. ക്ഷണിതാവായി. എനിക്ക് നോമിനേഷനൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അവിടെ വെച്ച് കണ്ട ഓരോ ആളുകളും എനിക്ക് താങ്കളുടെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് പറഞ്ഞു. ഇവിടെയുള്ള വ്യത്യാസം ഒന്ന് ആലോചിച്ച് നോക്കൂ. ഓസ്‌കറൊക്കെ കിട്ടി ഇവിടേക്ക് തിരിച്ചുവരുമ്പോള്‍, ഇവിടെയുള്ളവര്‍ പറയുന്നത് 'ഹേ റസൂൽ, നീ ജോലിയിൽ വളരെ മിടുക്കനായതുകൊണ്ട് ഞങ്ങൾക്ക് നിന്റെ വൈദഗ്ധ്യം ആവശ്യമില്ല’ എന്നാണ്,' റസൂല്‍ പൂക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.