കോവിഡ് കാലത്ത് ഗർഭഛിദ്രം സംഭവിച്ചതിനെ കുറിച്ച് നടി റാണി മുഖർജി. അഞ്ചാം മാസത്തിലാണ് കുഞ്ഞിനെ നഷ്ടപ്പെടുന്നതെന്നും ഇത് മാനസികമായി തളർത്തിയെന്നും റാണി പറഞ്ഞു. തന്റെ ചിത്രമായ 'മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വെ'യുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് അഞ്ചാം മാസത്തിൽ കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ കുറിച്ച് പറഞ്ഞത്.
'ഇതാദ്യമായിട്ടാണ് തന്റെ ജീവിതത്തിലുണ്ടായ ദുരന്തം പുറലോകവുമായി പങ്കുവെക്കുന്നത്. കാരണം ഇന്നത്തെ കാലത്ത് നമ്മുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും പരസ്യപ്പെടുത്താൻ കഴിയില്ല. അത് സിനിമ പ്രമോട്ട് ചെയ്യാനുള്ള ഒരു അജണ്ടയായി മറ്റുള്ളവർക്ക് തോന്നും. അതുകൊണ്ടാണ് ഇതിനെ കുറിച്ച് പറയാതിരുന്നത്-റാണി മുഖർജി തുടർന്നു
'2020 ൽ ഞാൻ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്നു.2020- ൽ ആയിരുന്നു ആ സംഭവം. കോവിഡ് കാലമായിരുന്നതിനാൽ ഞാൻ വീട്ടിൽ ആയിരുന്നു. എന്നാൽ അഞ്ച് മാസത്തിനുള്ളിൽ എനിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടു. ഇത് എന്നെ മാനസികമായി തളർത്തി. ഈ സംഭവം കഴിഞ്ഞ് 10 ദിവസം കഴിഞ്ഞപ്പോഴാണ് നിർമാതാവ് നിഖില്‍ അദ്ധ്വാനി 'മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വെ'യുടെ കഥയുമായി എന്നെ സമീപിക്കുന്നത്. കഥ കേട്ടപ്പോൾ ഞാൻ ആകെ ഞെട്ടി. കാരണം അന്നത്തെ എന്റെ അവസ്ഥയുമായി ബന്ധമുണ്ടായിരുന്നു. കുട്ടിയെ നഷ്ടപ്പെട്ട അമ്മയുടെ അനുഭവം. ചില സമയങ്ങളില്‍ സിനിമ അങ്ങനെയാണ്, നമ്മൾ പ്രതിസന്ധിയിലൂടെ കടന്ന പോകുമ്പോൾ ആശ്വാസമായി സിനിമയെത്തും. അത് വലിയ അത്ഭുതമാണ്'- റാണി പറഞ്ഞു.
ഈ കഴിഞ്ഞ മാർച്ച് 21 നാണ് 'മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വെ' റിലീസിനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.