നിർമാതാവ് വി.എ ദുരൈക്ക് ചികിത്സ സഹായവുമായി നടൻ രജനികാന്ത്. ദുരൈയുമായി ഫോണിൽ ബന്ധപ്പെട്ടെന്നും അദ്ദേഹത്തിന്റെ ചികിത്സ ചെലവുകൾ ഏറ്റെടുക്കാമെന്ന് അറിയിച്ചതായും റിപ്പോർട്ടുണ്ട്. കൂടാതെ ജയിലറിന്റെ ചിത്രീകരണത്തിന് ശേഷം നേരിൽ കാണുമെന്ന് ഉറപ്പ് നൽകിയിട്ടുമുണ്ട്. രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ബാബയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു വി.എ ദുരൈ.
രജനിയുമായി വളരെ അടുത്ത ബന്ധമായിരുന്നു ദുരൈക്ക്. 'ബാബ' പൂർത്തിയാക്കിയതിന് ശേഷം 51 ലക്ഷം രൂപ പ്രതിഫലം നൽകിയെന്നും തങ്ങളുടെ സൗഹൃദത്തിന് നാൽപ്പത് വർഷത്തിലേറെ പഴക്കമുണ്ടെന്നും ദുരൈ മുമ്പൊരിക്കൽ പറഞ്ഞിരുന്നു.
ചികിത്സക്കായി സാമ്പത്തിക സഹായം അഭ്യർഥിച്ചുകൊണ്ട് വിഡിയോ പുറത്തുവന്നതോടെയാണ് വി.എ ദുരൈയുടെ ദുരവസ്ഥ പുറംലോകത്തെത്തിയത്. താമസിക്കാൻ വീടില്ലാത്ത ഇദ്ദേഹം സാലിഗ്രാമത്തിലെ സുഹൃത്തിന്റെ സംരക്ഷണയിലാണ് കഴിയുന്നത്.
ദുരൈയുടെ ഈ അവസ്ഥ അദ്ദേഹത്തിന്റെ ഒരു സുഹൃത്താണ് സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. നടൻ സൂര്യ ചികിത്സക്കായി രണ്ട് ലക്ഷം രൂപ നൽകിയിരുന്നു. സൂര്യ, വിക്രം എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പിതാമകൻ നിർമിച്ചത് വി.എ ദുരൈയാണ്. തുടർച്ചയായുള്ള സിനിമപരാജയമാണ് അദ്ദേഹത്തിനെ ഈ അവസ്ഥയിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.