മകൻ വേദാന്തിന്റെ നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് നടൻ ആർ. മാധവൻ. നീന്തൽ താരമായ വേദാന്ത് മലേഷ്യൻ ഇൻവിറ്റേഷൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി അഞ്ച് സ്വർണമാണ് നേടിയത്. മാധവൻ തന്നെയാണ് മകന്റെ പുതിയ നേട്ടം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
'ദൈവാനുഗ്രഹത്താലും നിങ്ങളുടെ ആശംസകൾ കൊണ്ടും ക്വാലാലംപൂരിൽ നടന്ന മലേഷ്യൻ ഇൻവിറ്റേഷൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി അഞ്ച് സ്വർണം (50 , 100 , 200 , 400 , 1500 മീറ്റർ) നേടാന്‍ വേദാന്തിന് കഴിഞ്ഞു. എനിക്ക് ആഹ്ലാദവും കൃതജ്ഞതയും തോന്നുന്നു- മകന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഖേലോ ഇന്ത്യ 2023 ടൂർണമെന്റിൽ ടീം മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് വേദാന്ത് മത്സരത്തിനിറങ്ങിയിരുന്നു. അഞ്ച് സ്വർണ മെഡലും രണ്ട് വെള്ളി മെഡലും നേടി. ദ്രോണാചാര്യാ അവാർഡ് ജേതാവും മലയാളിയുമായ പ്രദീപ് കുമാറിന്റെ കീഴിലാണ് വേദാന്ത് നീന്തൽ പരിശീലനം നടത്തുന്നത്. പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടുക എന്നതാണ് വേദാന്തിന്റെ അടുത്ത ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.