ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന എസ്.എസ്.എം.ബി 29. മഹേഷ് ബാബുവും പ്രിയങ്ക ചോപ്രയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം നിലവിൽ നിർമ്മാണത്തിലാണ്, ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇപ്പോഴിതാ സിനിമയിൽ ആർ. നടൻ മാധവനും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്. കഥാപാത്രത്തിന്‍റെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ലെങ്കിലും ചിത്രത്തിന്‍റെ കഥാഗതിയിൽ ഇത് നിർണായകമാകുമെന്ന് വൃത്തങ്ങൾ പറയുന്നു.
രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. ആഫ്രിക്കന്‍ ജംഗിള്‍ അഡ്വെഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രം 1000 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.
സിനിമയുടെ രണ്ടാം ഷെഡ്യൂൾ ഈ വാരം ഹൈദരാബാദിൽ ആരംഭിക്കുമെന്ന റിപ്പോർട്ടുകളുണ്ട്. വമ്പൻ താരനിരയുള്ള സിനിമയില്‍ ആരൊക്കെ ഈ ഷെഡ്യൂളിന്റെ ഭാഗമാകുമെന്ന സൂചനകൾ പുറത്തുവന്നിട്ടില്ല. 2028ലായിരിക്കും ചിത്രം റിലീസിനെത്തുക. എം.എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.