Posted On
date_range Updated On
date_range പ്രായം തോന്നാത്തത് നല്ല ഡൈയുടെ അത്ഭുതം: മാധവൻെറ കമൻറ് ഏറ്റെടുത്ത് ആരാധകർ
ഇന്ത്യയൊട്ടാകെ ആരാധകരുള്ള താരമാണ് മാധവൻ. പ്രായം 50 കഴിഞ്ഞെങ്കിലും ഇപ്പോഴും ചെറുപ്പം കാത്ത് സൂക്ഷിക്കുന്ന നടനാണ് അദ്ദേഹം. പലപ്പോഴും ആരാധകർ തന്നെ ഇതിൻെറ രഹസ്യം ചോദിക്കാറുണ്ടെങ്കിലും താരം അത്തരം ചർച്ചകൾക്ക് മറുപടി നൽകാറില്ല.
എന്നാൽ തൻെറ ചിത്രം പങ്കുവെച്ച് ആരാധകൻ എഴുതിയ ക്യാപ്ഷന് മാധവൻ നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഒരിക്കലും പ്രായമാകില്ല എന്ന് പറഞ്ഞുകൊണ്ടാണ് ആരാധകൻ മാധവൻെറ ഫോട്ടോ ട്വീറ്റ് ചെയ്തത്.
'എല്ലാം നല്ല ഡൈയുടെ അത്ഭുതമാണ്' എന്നായിരുന്നു താരത്തിൻെറ മറുപടി. 63കാരനായ അനില്‍ കപൂറുമായി ഒന്നിച്ച് ആൻറി ഏജിങ് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അമ്പാസിഡര്‍ ആകണമെന്ന ഉപദേശവുമായും ചിലർ ട്വീറ്റിന് കമൻറുമായി രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.