നാഗ ചൈതന്യയും ശോഭിതയും

‘അന്ന് ഞാൻ ഇടുങ്ങിയ ചിന്താഗതിക്കാരിയായിരുന്നു’; നടനെ ഡേറ്റ് ചെയ്യില്ലെന്ന് പറഞ്ഞതിനെക്കുറിച്ച് ശോഭിത

തെലുങ്ക് സൂപ്പർ താരം നാഗ ചൈതന്യയുമായുള്ള വിവാഹത്തിന് ശേഷം ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറിയെന്ന് നടി ശോഭിത ധൂലിപാല. ഒരിക്കലും ഒരു നടനെ ഡേറ്റ് ചെയ്യില്ലെന്ന് മുൻപ് പറഞ്ഞ താരം ആ നിലപാട് മാറ്റിയതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.

ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശോഭിത മനസ്സ് തുറന്നത്. 2024 ഡിസംബർ 4ന് ഹൈദരാബാദിൽ വെച്ച് അതി ഗംഭീരവും എന്നാൽ അടുപ്പമുള്ളവർ മാത്രം പങ്കെടുത്തതുമായ ചടങ്ങിലാണ് ശോഭിതയും നാഗ ചൈതന്യയും വിവാഹിതരായത്.

വിവാഹത്തിന് മുൻപ് താൻ ഒരിക്കലും ഒരു നടനുമായി പ്രണയത്തിലാകില്ലെന്ന് ശോഭിത പറഞ്ഞിരുന്നു. ഈ പരാമർശത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് താരത്തിന്റെ മറുപടി. ‘നമ്മൾ വളരുന്നില്ലേ, അഭിപ്രായങ്ങൾ മാറുന്നില്ലേ? അന്ന് ഞാൻ അങ്ങനെ ഒരു സ്റ്റീരിയോടൈപ്പ് ചെയ്തതാണ്. എന്റെ ചുറ്റും ഞാൻ കണ്ടതിൽ നിന്നായിരിക്കാം അങ്ങനെ തോന്നിയത്. അന്നത്തെ എന്റെ നിർവചനം വളരെ ഇടുങ്ങിയതായിരുന്നു.

ഒരിക്കലും അഭിപ്രായം മാറ്റാത്തവരെയാണ് എനിക്ക് കൂടുതൽ പേടി. വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നതിൽ എനിക്ക് കുഴപ്പമില്ല, ഞാൻ മാറുന്നതിലും എനിക്ക് പ്രശ്നമില്ല’ ശോഭിത പറഞ്ഞു.

വിവാഹത്തിന് ശേഷം തന്റെ വ്യക്തി ജീവിതത്തിന് നേരെ ഉയരുന്ന അമിതമായ പൊതു ശ്രദ്ധയെ കുറിച്ചും താരം സംസാരിച്ചു. ‘സമൂഹം എന്നത് കാലാവസ്ഥ പോലെയാണ്. അത് വന്നും പോയുമിരിക്കും. കാലാവസ്ഥയുമായി നിങ്ങൾ അമിതമായി സ്വയം താദാത്മ്യപ്പെടുത്തിയാൽ, കാലാവസ്ഥ മാറുമ്പോൾ നിങ്ങൾ നഷ്ടപ്പെടും.

ഞാൻ ആരാണെന്നതിൽ കേന്ദ്രീകരിച്ച് നിൽക്കുക എന്നതും കണ്ണ് തുറന്ന് യാഥാർത്ഥ്യം എന്താണെന്ന് കാണുക എന്നതുമാണ് പ്രധാനം. കേന്ദ്രീകൃതമായി നിൽക്കണം, അത് നിങ്ങൾ എടുക്കുന്ന ഒരു തീരുമാനമാണ് ശോഭിത  കൂട്ടിച്ചേർത്തു.

തങ്ങളുടെ പ്രണയകഥ ഇൻസ്റ്റാഗ്രാമിൽ നിന്നാണ് ആരംഭിച്ചതെന്ന് നാഗചൈതന്യ പറഞ്ഞിട്ടുണ്ട്. എന്റെ പങ്കാളിയെ അവിടെ കാണുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അവളുടെ ജോലിയെക്കുറിച്ച് എനിക്ക് അറിയാമായിരുന്നു. ഒരു ദിവസം, ഞാൻ ക്ലൗഡ് കിച്ചൺ ഷോയുവിനെക്കുറിച്ച് പോസ്റ്റ് ചെയ്തപ്പോൾ അവൾ ഒരു ഇമോജി കമന്റ് ചെയ്തു.

ഞാൻ അവളുമായി ചാറ്റ് ചെയ്യാൻ തുടങ്ങി. താമസിയാതെ ഞങ്ങൾ കണ്ടുമുട്ടി’ എന്നായിരുന്നു നാഗചൈതന്യയുടെ വാക്കുകൾ. ഒരു റാപ്പിഡ് ഫയർ റൗണ്ടിനിടെ ജഗപതി ബാബു നാഗചൈതന്യയോട് ഒഴിവാക്കാനാവാത്ത ഒരു കാര്യം പറയാൻ ആവശ്യപ്പെട്ടപ്പോൾ നാഗചൈതന്യയുടെ മറുപടി ‘ശോഭിത, എന്റെ ഭാര്യ!’ എന്നായിരുന്നു.

ഞങ്ങൾക്കിരുവർക്കുമിടയിൽ ഒരുപാട് സമാനതകളുണ്ട്. കുടുബംത്തിന് ഏറെ പ്രധാന്യം കൊടുക്കുന്ന ആളാണ് ശോഭിത. ഒട്ടുമിക്ക എല്ലാ ചടങ്ങുകളും കുടുംബത്തോടൊപ്പമാണ് ആഘോഷിക്കുക. കഴിഞ്ഞ കുറച്ച് നാളുകൾ കൊണ്ട് ശോഭിതയെയും കുടുംബത്തെയും അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട് എനിക്ക്. ഞങ്ങളുടെ രണ്ട് കുടുംബങ്ങളും തമ്മിൽ നല്ല ബന്ധമാണ്. അവർ സന്തോഷമായി ഇരിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്കും സന്തോഷമെന്നും നാഗചൈതന്യ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Sobhita Clarifies Never Dating Actor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.