മലയാള സിനിമയിൽ പ്രമുഖ നിർമാതാക്കളിൽ ഒരാളാണ് സന്തോഷ് ടി കുരുവിള. ഒരുപിടി മികച്ച ചിത്രങ്ങൾ നിർമിച്ചും നഹനിർമിച്ചും സന്തോഷ് ടി കുരുവിള മലയാള സിനിമയിൽ സജീവമാണ്. ഇപ്പോഴിതാ യുവതാരം ടൊവിനോ തോമസിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹമിപ്പോൾ. ടൊവിനോ തോമസിന് മൂന്നാല് സിനിമയിൽ അഭിനയിച്ചതിനുള്ള ശംബളം ഇപ്പോഴും കിട്ടാനുണ്ടെന്നാണ് സന്തോഷ് പറയുന്നത്. എന്നാൽ ടൊവിനോ അതൊന്നും ഇതുവരെ ചോദിച്ചിട്ടില്ലെന്നും സന്തോഷ് സന്തോഷ് ടി കുരുവിള പറഞ്ഞു.
'നാരദൻ എന്ന സിനിമ മുതലാണ് ഞാൻ ടൊവിനോയുമായി സൗഹൃദമുണ്ടായത്. അയാൾ പല സിനിമകൾക്ക് വേണ്ടിയും വിട്ടുവീഴ്‌ച ചെയ്‌തിട്ടുണ്ട്, അത് എനിക്കറിയാണ്. നാരദൻ എന്ന പടത്തിന്റെ പ്രതിഫലത്തിൽ നിന്നും 30 ലക്ഷം രൂപയ്ക്കടുത്ത് അയാൾക്ക് കൊടുക്കാൻ ബാക്കിയുണ്ട്. അതുപോലെ നീലവെളിച്ചത്തിലും ലക്ഷങ്ങളോളം കൊടുക്കാൻ ബാക്കിയുണ്ട്
ആ പടത്തിന്റെ നിർമാതാവ് ഞാനല്ല, പക്ഷേ അതിന്‍റെ തുടക്കം മുതൽ ഞാൻ കൂടെയുണ്ടായിരുന്നു. പത്ത് നാല്പത് ലക്ഷമെങ്ങാണ്ട് ബാക്കിയുണ്ട്. നടികർ എന്ന പടത്തിൽ അയാളുടെ പ്രതിഫലത്തിന്‍റെ പകുതിയിലധികം കൊടുക്കാൻ ബാക്കിയുണ്ട്. ഐഡന്‍റിറ്റിയിലും ഇതുപോലെ പൈസ ബാക്കി കിട്ടാനുണ്ട്.
എന്നാൽ അയാൾ അത് വേണ്ടെന്ന് വെച്ചു. ഇതെല്ലാം എനിക്ക് അറിയാൻ കാരണം ടൊവിനോയുമായിട്ട് എനിക്കുള്ള സ്നേഹബന്ധമാണ്. എന്റെ അനിയനെപ്പോലെയാണ് അയാൾ. നമ്മൾ അവരോട് എങ്ങനെ ഡീൽ ചെയ്യുന്നോ അതിനനുസരിച്ച് അവർ വിട്ടുവീഴ്‌ച ചെയ്യാൻ തയ്യാറായവരാണ്,' സന്തോഷ് ടി. കുരുവിള പറയുന്നു.
നേരത്തെയും ടൊവിനോ തന്‍റെ പ്രതിഫലം കുറക്കാറുണ്ടെന്ന് നിർമാതാക്കൾ പറഞ്ഞിട്ടുണ്ട്. നായകനനടൻമാർ പ്രതിഫലം കുറക്കണമെന്ന വാദങ്ങൾ നിർക്കുമ്പോഴാണ് ടൊവിനോയുടെ ഇത്തരത്തിലുള്ള പ്രവൃത്തികൾ ചർച്ചയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.