അന്ധേരി വെസ്റ്റിലെ ലോഖണ്ഡ്‌വാല കോംപ്ലക്‌സിലുള്ള പ്രശസ്തമായ ഒബ്‌റോയ് സ്കൈ ഗാർഡനിലെ ഒന്നിലധികം ആഡംബര അപ്പാർട്ടുമെന്റുകൾ വിൽപ്പന നടത്തി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. 13 കോടിയിലധികം രൂപയാണ് വിൽപ്പനയിലൂടെ ലഭിച്ചത്. കുറഞ്ഞത് ഒരു കാർ പാർക്ക് ചെയ്യാനുള്ള സൗകര്യമെങ്കിലും ഉള്ളതാണ് ഓരോ അപ്പാർട്ട്മെന്റും.
ചതുരശ്ര അടിക്ക് 31,990 രൂപ മുതൽ 32,203 രൂപ വരെയായിരുന്നു നിരക്ക്. ഉയർന്ന നിലവാരമുള്ള ജീവിത ശൈലിക്കും സെലിബ്രിറ്റികളായ താമസക്കാർക്കും പേരുകേട്ട സ്ഥലമാണ് ഒബ്‌റോയ് സ്കൈ ഗാർഡൻ. 18ഉം 19ഉം നിലയിലുള്ള അപ്പാർട്ട്മെന്‍റുകളാണ് പ്രിയങ്ക വിറ്റത്.
ആദ്യത്തെ അപ്പാർട്ട്മെന്റിന്റെ കരാർ മൂല്യം 3.45 കോടിയാണ്. രണ്ടാമത്തെ അപ്പാർട്ട്മെന്റിന്റേത് 2.85 കോടിയും മൂന്നാമത്തേത് 3.52 കോടിയുമാണ്. നാലാമത്തേത് വിറ്റത് 6.35 കോടിക്കാണ്. 2025 മാർച്ച് മൂന്നിനാണ് രേഖകൾ രജിസ്റ്റർ ചെയ്തത്.
2024-ൽ, പ്രിയങ്ക ചോപ്രയുടെ കുടുംബം പൂണെയിലെ കൊറെഗാവ് പാർക്കിലുള്ള ഒരു ബംഗ്ലാവ്, ദി അർബൻ നോമാഡ്‌സ് കമ്യൂണിറ്റി പ്രൈവറ്റ് ലിമിറ്റഡിന് എന്ന സ്ഥാപനത്തിന് പ്രതിമാസം രണ്ട് ലക്ഷം രൂപ വാടകക്ക് നൽകിയിരുന്നു.
അമേരിക്കൻ ഗായകൻ നിക്ക് ജോനാസുമായുള്ള വിവാഹത്തിന് ശേഷം 2018ൽ പ്രിയങ്ക ചോപ്ര ലോസ് ആഞ്ചൽസിലേക്ക് താമസം മാറി. നിലവിൽ അദ്ദേഹത്തിനും മകൾക്കുമൊപ്പം അമേരിക്കയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.