'ബഡേ മിയാന്‍ ഛോട്ടെ മിയാന്‍' ചെയ്യാൻ കാരണം സംവിധായകൻ പ്രശാന്ത് നീൽ, മുന്നറിയിപ്പ് നൽകി; പൃഥ്വിരാജ്

ബോളിവുഡ് ചിത്രമായ 'ബഡേ മിയാന്‍ ഛോട്ടെ മിയാന്‍' ചെയ്യാൻ കാരണം കെ.ജി.എഫ് സംവിധായകൻ പ്രശാന്ത് നീൽ ആണെന്ന് നടൻ പൃഥ്വിരാജ്. പ്രശാന്താണ് ചിത്രം ചെയ്യാൻ പ്രേരിപ്പിച്ചതെന്നും നഷ്ടപ്പെടുത്തിയാൽ ഭാവിയിൽ നിരാശപ്പെടുമെന്നും  മുന്നറിയിപ്പ് നൽകി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ചിത്രത്തിലേക്ക് എത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി.

'ബഡേ മിയാൻ ഛോട്ടെ മിയാൻ' എന്ന ചിത്രം ചെയ്യാൻ ആദ്യം ഞാൻ വിസമ്മതിച്ചു.  കാരണം ഡേറ്റ് പ്രശ്നമുണ്ടായിരുന്നു. ചിത്രത്തിന്റെ സംവിധായകൻ അലിയോട് സിനിമ ചെയ്യാൻ കഴിയില്ലെന്നാണ് പറഞ്ഞത്. ഒരു സംവിധായകൻ എന്ന നിലയിൽ എനിക്ക് അറിയാം വമ്പൻ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ഡേറ്റുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ. എന്നാൽ സിനിമയുടെ കഥ കേട്ടതോടെ തീരുമാനം മാറി. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഉടൻ തന്നെ ഭാര്യയോടും മാനേജറോടും ചിത്രം ചെയ്യുന്നതായി അറിയിച്ചു.

സലാറിന്റെ ചിത്രീകരണത്തിനിടെയാണ് സംവിധായകൻ പ്രശാന്ത് നീലിനോട് 'ബഡേ മിയാൻ ചോട്ടെ മിയാനെ'  കുറിച്ച് പറയുന്നത്. ക്ലൈമാക്സ് രംഗം ചിത്രീകരിക്കുകയായിരുന്നു. ഞാനൊരു 10, 15 മിനിറ്റ് പ്രശാന്തിനോട് ചിത്രത്തിനെക്കുറിച്ച് സംസാരിച്ചു. ഈ ചിത്രം ഉറപ്പായും ചെയ്യണമെന്നും നഷ്ടപ്പെടുത്തിയാൽ ഭാവിയിൽ നിരാശപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ അലി അബ്ബാസ് സഫർ എനിക്ക് വേണ്ടി ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ട്' -പൃഥ്വിരാജ് കൂട്ടിച്ചേർത്തു

ഏപ്രിൽ 10 നാണ് 'ബഡേ മിയാന്‍ ഛോട്ടെ മിയാന്‍'തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിൽ കബീർ എന്ന വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ്, സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ്, രോണിത്ത് റോയ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

അയ്യ, ഔറം​ഗസേബ്, നാം ഷബാന എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. സംവിധായകൻ അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ ത്രില്ലർ ഗണത്തിലുള്ള ചിത്രം പാൻ ഇന്ത്യൻ റിലീസായിട്ടാണ് തിയറ്ററുകളിലെത്തുന്നത്.

Tags:    
News Summary - 'Prashant Neel convinced me to do Bade Miyan Chote Miyan,' says Prithviraj Sukumaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.