ഞാനാണ് നായകൻ എന്നറിഞ്ഞപ്പോൾ പല കാരണം പറഞ്ഞ് നായികമാർ ഒഴിവായി- പ്രദീപ് രംഗനാഥൻ

താനാണ് നായകൻ എന്നറിഞ്ഞപ്പോൾ അഭിനയിക്കാൻ മടിച്ച നായികമാരുണ്ടായിരുന്നുവെന്ന് പറയുകയാണ് നടനും സംവിധായകനുമായ പ്രദീപ് രംഗനാഥൻ. ഒരുപാട് നായികമാർ തന്‍റെയൊപ്പം അഭിനയിക്കാൻ തയ്യാറായില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രദീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഡ്രാഗണിന്റെ പ്രീ റിലീസ് ഇവന്റിൽ വെച്ചായിരുന്നു പ്രദീപ് രംഗനാഥൻ ഇക്കാര്യം തുറന്ന് പറഞ്ഞത്.

'ആദ്യം അവരോട് പോയി 'കോമാളി' സിനിമയുടെ സംവിധായകനാണ് ഞാൻ എന്ന് പറഞ്ഞു പരിചയപ്പെടുത്തുമ്പോൾ വർക്ക് ചെയ്യാൻ എക്സൈറ്റഡ് ആണെന്ന് പറയും. പക്ഷെ ഞാൻ ആണ് നായകൻ എന്ന് അറിയുമ്പോൾ 'അയ്യോ ഡേറ്റ് ഇല്ല', 'ഞാനൊന്ന് നോക്കിയിട്ടിട്ട് അറിയിക്കാം' എന്ന് പറയും. ചിലർ ഞങ്ങൾക്ക് വലിയ ഹീറോകളോട് ഒപ്പമാണ് അഭിനയിക്കാൻ താൽപര്യമെന്ന് ഓപ്പണായി പറയാറുണ്ട്, അവർക്ക് എന്താണേലും നന്ദി. ചിലർ ഇതിൽ ഒരുപാട് അഭിനയിക്കാൻ ഉണ്ട്, ഞാൻ പെർഫോമൻസ് കുറവുള്ള സിനിമയാണ് നോക്കുന്നത് എന്നുവരെ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഇരുന്ന എനിക്ക് ഈ സിനിമയിൽ അനുപമയും കയദുവും നായികയായി വന്നു. രണ്ടു പേർക്കും നന്ദി', പ്രദീപ് പറഞ്ഞു.

'ഓ മൈ കടവുളെ' എന്ന റൊമാന്‍റിക്ക് കോമഡി ചിത്രത്തിന് ശേഷം അശ്വിൻ മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രാഗൺ. കയദു ലോഹർ, അനുപമ പരമേശ്വരൻ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എന്‍റർടെയ്ൻമന്‍റ് നിർമ്മിക്കുന്ന സിനിമയാണിത്.

Tags:    
News Summary - pradeep ranganathan says heroines refused to act with him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.