തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമാണ് നടി പൂജ ഹെഗ്ഡെ. 2012 ൽ 'മുഖമുടി' എന്ന തമിഴ് ചിത്രത്തിലൂടെ ചുവടുവെച്ച പൂജക്ക് കരിയർ ബ്രേക്ക് നൽകിയത് അല്ലു അർജുന്റെ 'അല വൈകുണ്ഠപുരംലോ' എന്ന ചിത്രമാണ്. കൂടാതെ സൽമാൻ ചിത്രമായ 'കിസി കാ ഭായി കിസി കാ ജാൻ' എന്ന ചിത്രവും നടിക്ക് ബോളിവുഡിൽ സ്ഥാനം നേടി കൊടുത്തു.
സിനിമകൾ ശ്രദ്ധിക്കപ്പെടുന്നതിനൊപ്പം വിവാദങ്ങളും പൂജ ഹെഗ്ഡെയെ തേടിയെത്തിയിരുന്നു. ഇപ്പോഴിതാ നടിയുടെ വിവാഹ വാർത്തയാണ് പുറത്തുവരുന്നത്. പ്രമുഖ ക്രിക്കറ്റ് താരവുമായി പ്രണയത്തിലാണെന്നും ഉടൻ വിവാഹിതയാവുമെന്നാണ് റിപ്പോർട്ട്. കോളിവുഡ് മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ നടിയും ക്രിക്കറ്റ് താരവുമായി പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
എന്നാൽ പുറത്തു വന്ന വിവാഹ വാർത്ത തെറ്റാണെന്ന് പൂജയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹത്തെ കുറിച്ച് ആലോചനയില്ലെന്നും ഇപ്പോൾ കരിയറിൽ ശ്രദ്ധിക്കാനാണ് പൂജയുടെ തീരുമാനമെന്നും ഇവർ പറഞ്ഞു. അതേസമയം നടിയുടെ വിവാഹ വാർത്ത ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. വിവാഹവാർത്തയെ കുറിച്ച് പൂജ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.