റൊമാന്റിക് ആക്ഷൻ ചിത്രമായ 'റെട്രോ'യിലെ 'കനിമ' എന്ന ഗാനത്തിലെ ഊർജ്ജസ്വലമായ ചലനങ്ങളിലൂടെ കോളിളക്കം സൃഷ്ടിച്ച താരമാണ് പൂജ ഹെഗ്‌ഡെ. എന്നാൽ 2022 മുതൽ തെലുങ്ക് സിനിമകളൊന്നും ഒപ്പിടാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് പൂജ ഇപ്പോൾ. റെട്രോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് തെലുങ്ക് സിനിമയിൽ നിന്ന് വിട്ടുനിൽക്കാനുള്ള കാരണങ്ങളെക്കുറിച്ച് പൂജ തുറന്നു പറഞ്ഞത്.
സോഷ്യൽ മീഡിയയിലെ ട്രോളുകളും കമന്റുകളും വിഷമിപ്പിക്കുന്നുണ്ട്. അതൊരിക്കലും റിയൽ വേൾഡ് അല്ലെന്ന് മനസിലാക്കണം പൂജ ഹെഗ്‌ഡെ പറഞ്ഞു. സോഷ്യൽ മീഡിയയും അതിന് പുറത്തുള്ള ലോകവും രണ്ടും രണ്ടാണ്. സോഷ്യൽ മീഡിയയിലെ പല നെഗറ്റീവ് കമന്‍റുകളും ചെയ്യുന്നത് ഡിപി,പോസ്‌റ്റുകളൊന്നുമില്ലാത്ത അക്കൗണ്ടുകളിൽ നിന്നാണ്. അവരുടെ ട്രോളുകളും കമന്റുകളും എന്നെ വിഷമിപ്പിക്കുന്നുണ്ട്.
വെറുതെ ഒരു പ്രോജക്റ്റ് ഏറ്റെടുക്കാതെ പുതിയ എന്തെങ്കിലും പരീക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു. ഒരു കഥാപാത്രം, ഒരു കഥ എന്നിവ വാഗ്ദാനം ചെയ്യുന്ന എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. അതാണ് പ്രധാന കാരണം. ഈ സമയത്ത് തെലുങ്ക് സിനിമകൾക്കായി തന്നെ സമീപിച്ചിരുന്നു. ആ സമയത്ത് സിനിമകൾക്ക് ചെയ്യാൻ തോന്നിയില്ല. തമിഴ്, ഹിന്ദി സിനിമകളിൽ രസകരമായ വേഷങ്ങൾ വന്നിട്ടുണ്ട്. തെലുങ്ക് സിനിമയിൽ കാണാതായ ഒരു കുട്ടിയെ പോലെയാണ് എനിക്ക് തോന്നുന്നത്. ഒരു തെലുങ്ക് ചിത്രത്തിനായി കരാറിൽ ഒപ്പുവച്ചിട്ടുണ്ടെന്നും ഈ വർഷം തെലുങ്ക് സിനിമയിലേക്കും തിരിച്ചുവരുമെന്ന് പൂജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.