ആളുകൾ എന്നെ സമീപിക്കുന്നത് രാജിന് വേണ്ടി മാത്രമാണ്; എനിക്കൊരു പേരും വ്യക്തിത്വവുമുണ്ട് -പത്രലേഖ

നടന്‍ രാജ്‌കുമാർ റാവുവിന്റെ ഭാര്യയെന്ന പേരിൽ മാത്രം അറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് നടി പത്രലേഖ. എനിക്ക് സ്വന്തമായി ഒരു പേരും വ്യക്തിത്വവുമുണ്ട്. പലപ്പോഴും ആളുകള്‍ എന്നെ സമീപിക്കുന്നത് രാജ്‌കുമാറിലേക്ക് എത്താൻ വേണ്ടി മാത്രമാണെന്നും പത്രലേഖ പറഞ്ഞു.

'രാജ്കുമാർ റാവുവിന്റെ ഭാര്യ എന്ന് വിളിക്കപ്പെടുന്നത് ശരിക്കും വെറുക്കുന്നു. ഞാൻ വളരെ ചെറുതാണെന്ന് തോന്നുന്നു. ആളുകൾ പലപ്പോഴും എന്നെ സമീപിക്കുന്നത് രാജിന് വേണ്ടി മാത്രമാണ്. എന്നെ വേണ്ടതുകൊണ്ടല്ല, അദ്ദേഹത്തെ അഭിനയിക്കാൻ വേണ്ടിയാണവർ എനിക്ക് തിരക്കഥകൾ തരുന്നത്. അവർ അത് ഞാൻ രാജിലേക്ക് കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നു, സിനിമ എന്റേതാണ്' പത്രലേഖ കൂട്ടിച്ചേർത്തു.

ഐസി 814: ദി കാണ്ഡഹാര്‍ ഹൈജാക്ക്, വൈല്‍ഡ് വൈല്‍ഡ് പഞ്ചാബ്, സിറ്റി ലൈറ്റ്‌സ്‌ എന്നീ ചിത്രങ്ങളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. എങ്കിലും ഞാന്‍ ഇപ്പോഴും അറിയപ്പെടുന്നത് രാജ്കുമാര്‍ റാവുവിന്റെ ഭാര്യയായിട്ടാണ്. കേവലം രാജ്കുമാര്‍ റാവുവിന്റെ ഭാര്യ എന്ന വിശേഷണം ഞാന്‍ വെറുക്കുന്നു. ഞാന്‍ ചെറുതായിപ്പോവുന്നതായി തോന്നുന്നു. എനിക്കൊരു പേരുണ്ട്, വ്യക്തിത്വമുണ്ട്. എന്റെ ഭര്‍ത്താവ് പ്രശസ്തനായതിനാല്‍ ജീവിതം എളുപ്പമാണെന്ന് ആളുകള്‍ കരുതുന്നു. എന്നാല്‍, സ്വന്തമായൊരു പാതയും കരിയര്‍ ഗ്രാഫും ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം ഒരിക്കലും എളുപ്പമായിരുന്നില്ല.

സിറ്റിലൈറ്റ്സ് എന്ന സിനിമയിലൂടെയാണ് പത്രലേഖ സിനിമയിലേക്ക് വരുന്നത്. തുടർന്ന് ലവ് ഗെയിംസ്, ബദ്നാം ഗാലി, ഫുലേ തുടങ്ങിയ സിനിമകളിലും നിരവധി വെബ് സീരീസുകളിലും പത്രലേഖ അഭിനയിച്ചു. 2021ലാണ് പത്രലേഖ രാജ്‌കുമാർ റാവുവിനെ വിവാഹം ചെയ്യുന്നത്.

Tags:    
News Summary - Patralekhaa On Being Called Rajkummar Rao's Wife: "People Approach Me Only To Reach Him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.