തന്‍റെ രാഷ്ട്രീയം വ്യക്തമാക്കി സംവിധായകൻ ഒമർ ലുലു. കോളേജ് കാലഘട്ടം മുതൽ ലീഗ് അനുഭാവിയായിരുന്നെന്നും പിടിക്കുന്നുവെങ്കിൽ പണ്ട് പിടിച്ച അതേ പച്ച കൊടിയേ പിടിക്കൂ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘എനിക്ക് സംഘി പട്ടം ചാർത്തി തരാന്‍ തിരക്ക് കൂട്ടുന്നവരോട്...’ എന്ന പേരിൽ എഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.
കേരളത്തിൽ ഒരുവിധം എല്ലാ രാഷ്ട്രീയ പാർട്ടിയിൽപ്പെട്ട ആളുകളുമായും സൗഹൃദം ഉണ്ടെന്നും ഇപ്പോ അങ്ങനെ ഒരു രാഷ്ട്രീയവും ഇല്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ, കോളേജ് കാലഘട്ടം മുതൽ ലീഗ് അനുഭാവിയായിരുന്നു. പക്ഷേ ഇപ്പോ മനസ്സിൽ രാഷ്ട്രീയമേ ഇല്ല. ഇനി ഞാന്‍ പിടിക്കുന്നുവെങ്കിൽ പണ്ട് പിടിച്ച അതേ പച്ച കൊടിയേ ഞാന്‍ പിടിക്കൂ -അദ്ദേഹം പറയുന്നു.
തന്നെ അടുത്ത രാമസിംഹനും അബ്ദുല്ല കുട്ടിയും പി.സി ജോർജുമായും മുദ്ര കുത്തേണ്ട എന്നും ഒമർ ലുലു ഫേസ്ബുക്കിൽ വീശദീകരിച്ചു.
എനിക്ക് സംഘി പട്ടം ചാർത്തി തരാന്‍ തിരക്ക് കൂട്ടുന്നവരോട് എനിക്ക് കേരളത്തിൽ ഒരുവിധം എല്ലാ രാഷ്ട്രിയ പാർട്ടിയിൽപ്പെട്ട ആളുകളുമായി സൗഹൃദം ഉണ്ട്.
എനിക്ക് ഇപ്പോ അങ്ങനെ ഒരു രാഷ്ട്രിയവും ഇല്ലാ,ഞാന്‍ കോളേജ് കാലഘട്ടം മുതൽ ലീഗ് അനുഭാവിയായിരുന്നു പക്ഷേ ഇപ്പോ എന്റെ മനസ്സിൽ രാഷ്ട്രിയമേ ഇല്ലാ .
ഇനി ഞാന്‍ പിടിക്കുന്നുവെങ്കിൽ പണ്ട് പിടിച്ച അതേ പച്ച കൊടിയേ ഞാന്‍ പിടിക്കൂ.
എന്നെ നിങ്ങൾ അടുത്ത രാമസിംഹനും അബ്ദുള്ള കുട്ടിയും പിസി ജോർജുമായും ഒന്നുമായും മുദ്ര കുത്തണ്ട എനിക്ക് ഒരു ദൈവമേ ഉള്ളൂ അത് എന്റെ പടച്ചവനായ അള്ളാഹുവാണ് എല്ലാ കണക്കും ഞാന്‍ അവിടെ പറഞ്ഞോളാം.
എനിക്ക് ശരി എന്ന് തോന്നുന്നത് ഞാന്‍ പറയും പറഞ്ഞത് തെറ്റാണെന്നു തോന്നിയാൽ തിരുത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.