പനജി: അനധികൃത നിർമാണവും ഖനനവും നടത്തിയെന്നാരോപിച്ച് തെലുങ്ക് നടൻ നാഗാർജുനയ്‌ക്ക് നോട്ടീസ്. ഗോവയിലെ പഞ്ചായത്താണ് നോട്ടീസ് അയച്ചിരിക്കുന്നത്.
വടക്കൻ ഗോവയിലെ മാന്ദ്രേം ഗ്രാമത്തിലാണ് പഞ്ചായത്തിന്റെ മുൻകൂർ അനുമതി വാങ്ങാതെ നിർമാണപ്രവർത്തനങ്ങൾ നടത്തിയത്. ഗോവ പഞ്ചായത്ത് രാജ് ആക്ട് 1994 പ്രകാരം പ്രവൃത്തി നിർത്തിവെക്കാനാവശ്യപ്പെട്ടാണ് മന്ദ്രേം പഞ്ചായത്ത് സർപഞ്ച് അമിത് സാവന്ത് നോട്ടീസ് നൽകിയത്.
ഉടൻ നിർമാണം നിർത്തിയില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് നടന് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.