മുംബൈ: നടി നൂർ മാളബിക ദാസിനെ (32) മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. അഴുകി ദുർഗന്ധം വമിക്കുന്ന അവസ്ഥയിൽ മുംബൈയിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് റിപ്പോർട്ട്.
അപ്പാർട്മെന്‍റിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതോടെ പൊലീസെത്തി പരിശോധിക്കുകയായിരുന്നു. അസം സ്വദേശിയായ നടി, നേരത്തെ ഖത്തർ എയർവേയ്സിൽ എയർ ഹോസ്റ്റസായിരുന്നു.
കജോൾ പ്രധാനവേഷത്തിലെത്തിയ 'ദി ട്രയൽ' എന്ന ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ സീരിസിൽ അഭിനയിച്ചു. സിസ്‌കിയാൻ, വാക്കമാൻ, തീഖി ചാത്‌നി, ജഘന്യ ഉപായ, ചരംസുഖ്, ദേഖി അന്ദേഖി, ബാക്ക്‌റോഡ് ഹസ്‌താലെ അടക്കം സിനിമകളിലും വെബ് സീരീസുകളിലും വേഷമിട്ടു.
ഫ്ലാറ്റിൽനിന്നും നടിയുടെ ഫോൺ, ഡയറി, മരുന്നുകൾ എന്നിവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.