യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന നടനാണ് നിവിൻ പോളി. ഇപ്പോഴിതാ നിവിൻ പോളിയുടെ പുതിയ ചിത്രം സോഷ്യൽമീഡിയയിൽ വൈറലാവുന്നു. നടൻ തന്നെയാണ് ചിത്രം സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചത്.
നിവിന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് താരങ്ങളടക്കം നിരവധി പേർ എത്തിയിട്ടുണ്ട്.'നിവിൻ പോളി അല്ല നിവിൻ പൊളി',തിരുമ്പി വന്തിട്ടേന്ന് സൊല്ല്', 'പവർഫുൾ കംബാക്ക്', 'ഇങ്ങനെ ഒരു വരവ് ഞങ്ങൾ പ്രതീക്ഷിച്ചതാ', 'ഒറ്റക്ക് വഴിവെട്ടി വന്നവനാടാ'- എന്നിങ്ങനെയുള്ള കമന്റുകളാണ് ഫോട്ടോക്ക് ലഭിക്കുന്നത്.
ഡിജോ ജോസ് സംവിധാനം ചെയ്ത 'മലയാളീ ഫ്രം ഇന്ത്യ' ആണ് അവസാനമായി തിയറ്ററിലെത്തിയ നിവിൻ പോളിയുടെ സിനിമ. റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടൽ ഏഴ് മലൈ' ആണ് ഇനി പുറത്തിറങ്ങാനുള്ള ഒരു ചിത്രം. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട സിനിമയാണിത്. സൂരിയും അഞ്ജലിയുമാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മലയാളത്തിൽ അബ്രിഡ് ഷൈൻ ചിത്രം 'ആക്ഷൻ ഹീറോ ബിജു 2' ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഇഷ്‌ക് എന്ന സിനിമയ്ക്ക് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'ശേഖരവർമ രാജാവ്' എന്ന സിനിമയും നിവിന്റേതായി പുറത്തിറങ്ങാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.