നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ഒരുപാട് വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയ പ്രശ്നത്തിന് തിരികൊളുത്തിയിട്ടുണ്ടെന്നും അത് വലിയ പ്രശ്നമാകുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെ ലിസ്റ്റിൻ പറഞ്ഞ ആ നടൻ നിവിൻ പോളി ആണെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്നിരുന്നു. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ നിവിന്‍ പോളി വിവാദ വിഷയങ്ങളോട് പരോക്ഷമായി പ്രതികരിച്ചതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
'പരസ്പരം സ്‌നേഹത്തിലും സമാധാനത്തിലും നല്ല ഹൃദയമുള്ള ആളായി ജീവിക്കണം. അങ്ങനെയുള്ള നിരവധി പേരുണ്ട്. അല്ലാത്തവരെയും കാണാറുണ്ട്. സ്വന്തം കാര്യം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരും നമ്മുടെ മുന്നിലുണ്ട്. അവരോട് ഒരു കാര്യമാണ് പറയാനുള്ളത്. നല്ല ഹൃദയത്തിന് ഉടമയാകുക, സ്‌നേഹത്തിലും സന്തോഷത്തിലും മുന്നോട്ട് പോകാന്‍ നമുക്ക് എല്ലാവര്‍ക്കും സാധിക്കും' നിവിന്‍ പോളി പറഞ്ഞു.
വിവാദത്തിന് പിന്നാലെ താന്‍ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നത് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ വീണ്ടും രംഗത്തെത്തിയിരുന്നു. ഒരാളെ താരമാക്കുന്നതിന് മുൻകൈയ്യെടുക്കുന്നത് നിർമാതാക്കളാണ്. നമ്മൾ എന്തെങ്കിലും പറഞ്ഞാൽ അവരുടെ ഫാൻസ്, ആർമി, പി.ആർ വർക്ക് എല്ലാം ചേർന്ന് നമ്മളെ ആക്രമിക്കുകയാണ്. ഒരു താരത്തിനെതിരെയും പറയാൻ കഴിയാത്ത സാഹചര്യം ആണുള്ളതെന്ന് ലിസ്റ്റിൻ പറഞ്ഞിരുന്നു. നിവിന്‍ പോളിയുടെ വാക്കുകള്‍ ഈ വിവാദത്തിലുള്ള പ്രതികരണമാണെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.