ഉമ്മൻ ചാണ്ടിയെ വിനായകൻ അധിക്ഷേപിച്ച സംഭവം; മാപ്പ് ചോദിച്ച് നടി നിരഞ്ജന അനൂപ്

ന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നടൻ വിനായകൻ അധിക്ഷേപിച്ച സംഭവത്തിൽ പൊതുജനങ്ങളോട് ക്ഷമ ചോദിച്ച് നടി നിരഞ്ജന അനൂപ്. വിനായകൻ പറഞ്ഞത് അങ്ങേയറ്റം അപമാനകരവും നിരാശപ്പെടുത്തുന്നതാണെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. താൻ കൂടി ഉൾപ്പെടുന്ന ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന ഒരാളുടെ ഭാഗത്ത് നിന്നുണ്ടായ മോശം പ്രസ്താവനയിൽ വേദനിച്ച ഓരോ വ്യക്തികളോടും മാപ്പ് ചോദിക്കുന്നുവെന്നും നടി കൂട്ടിച്ചേർത്തു.

"ഞാൻ കൂടി ഉൾപ്പെടുന്ന ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന ഒരാളുടെ ഭാഗത്തു നിന്നുണ്ടായ മോശമായ ചില പ്രസ്താവനയിൽ വേദനിച്ച പൊതുജനങ്ങളോടും ഓരോ വ്യക്തികളോടും ഞാൻ മാപ്പ് ചോദിക്കുന്നു. നടനിൽ നിന്നും വന്നത് അങ്ങേയറ്റം അപമാനകരവും നിരാശാജനകവുമായ പ്രസ്താവന ആണ്. എല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട ജനനായകനോടുള്ള ബഹുമാനാർഥം ഞാൻ ഇതിവിടെ പറയാൻ ആഗ്രഹിക്കുന്നു. ഒപ്പം പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നു"- നിരഞ്ജന അനൂപ് കുറിച്ചg.

അതെസമയം ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സംസാരിച്ച വിനായകനെതിരെ കേസ് എടുക്കണ്ടെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിട്ടുണ്ട്.വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ലെന്നും എന്തു തന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻചാണ്ടിയെ അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

'വിനായകനെതിരെ കേസെടുക്കരുത്. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവർക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തിൽ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് കാര്യമാക്കേണ്ട. കേസെടുത്ത് എന്ന് പറയുന്നു, അങ്ങനെ ഉണ്ടെങ്കിൽ അതും ശരിയല്ല. പിതാവ് ഉണ്ടെങ്കിലും ഇതേ പറയൂ.'-ചാണ്ടി ഉമ്മൻ പറഞ്ഞു.

Tags:    
News Summary - Niranjana Anoop Apologies vinayakan's controversy Statement about Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.