കണ്ണൂരിലെ മുസ്‌ലിം വിവാഹത്തെ കുറിച്ച് നടി നിഖില വിമൽ. കോളജ് കാലം മുതലാണ് നാട്ടിലെ മുസ്‌ലിം വിവാഹങ്ങൾക്ക് പോയിത്തുടങ്ങിയതെന്നും വിവാഹത്തിന് ശേഷം പുരുഷന്മാരെ പുതിയാപ്ലയെന്നാണ് വിളിക്കുന്നതെന്നും നാട്ടിലെ മുസ്‌ലിം വിവാഹത്തെ കുറിച്ചുള്ള ഓർമ പങ്കുവെച്ചുകൊണ്ടു നിഖില പറഞ്ഞു. ഇർഷാദ് പരാരി സംവിധാനം ചെയ്യുന്ന അയൽവാശി എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'കോളജ് കാലം മുതലാണ് നാട്ടിലെ മുസ്‌ലിം വിവാഹങ്ങൾക്ക് പോയിത്തുടങ്ങിയത്. കണ്ണൂരിലെ വിവാഹത്തെ കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ വരുന്നത് തലേദിവസത്തെ ചോറും മീൻകറിയും ഒക്കെയാണ്. കല്യാണത്തിന് ശേഷം സ്ത്രീകളുടെ വീട്ടിലാണ് പുരുഷന്മാർ താമസിക്കുക. അവരെ പുതിയാപ്ല എന്നാണ് വിളിക്കുന്നത്. മരിക്കുന്നതു വരെ അവർ പുതിയാപ്ലയാണ്. വയസായി മരിച്ചാലും പുതിയാപ്ല മരിച്ചു എന്നാണ് പറയുക.
അവർ എപ്പോൾ വന്നുകഴിഞ്ഞാലും ഭയങ്കരമായി സൽക്കരിക്കണം. അവർക്കുള്ള ട്രീറ്റ് കൊടുക്കണം'- നടി കണ്ണൂരിലെ മുസ്‌ലിം വിവാഹത്തെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.
ഇർഷാദ് പരാരി സംവിധാനം ചെയ്യുന്ന അയൽവാശി ഏപ്രിൽ 21നാണ് തിയറ്ററുകളിൽ എത്തുന്നത്. സൗബിൻ ഷാഹിർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ നിഖിലക്ക് പുറമേ, ലിജോ മോൾ, ബിനു പപ്പു, നസ്‌ലിൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ് നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.