'ഈ ദിവസമായിരുന്നു വിവാഹനിശ്ചയം, സമയം പറന്നു പോകുന്നു'; ഋഷി കപൂറിനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവെച്ച് നീതു കപൂർ

ബോളിവുഡിലെ ഹിറ്റ് താരജോഡികളാണ് ഋഷി കപൂറും നീതു കപൂറും. തന്‍റെ വിവാഹനിശ്ചയ ദിനത്തിൽ ഭർത്താവ് ഋഷി കപൂറിനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് നീതു കപൂർ. ചിത്രം ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

'1979ൽ ഈ ദിവസമായിരുന്നു വിവാഹനിശ്ചയം. സമയം പറന്നു പോകുന്നു' വിന്റേജ് ചിത്രത്തോടൊപ്പം ഇങ്ങനെയാണ് നീതു കപൂർ ഇൻസ്റ്റയിൽ കുറിച്ചത്.

1980 ജനുവരി 22 നാണ് ഋഷി കപൂറും നീതു കപൂറും വിവാഹിതരാവുന്നത്. രണ്ട് കുട്ടികൾ. ഋദ്ധിമ കപൂർ സാഹ്നിയും നടൻ രൺബീർ കപൂറും. 70കളിലും 80കളിലും അമർ അക്ബർ ആന്റണി, ഖേൽ ഖേൽ മേം, റഫൂ ചക്കർ, കഭി കഭി, ബേഷറാം തുടങ്ങിയ ഹിറ്റുകളിലൂടെ വെള്ളിത്തിര അടക്കി ഭരിച്ചവരാണ് ഈ താരജോഡികൾ. രക്താർബുദത്തെ തുടർന്ന് 2020 ഏപ്രിൽ 30 നാണ് ഋഷി കപൂർ മരിക്കുന്നത്. 

Tags:    
News Summary - Neetu Kapoor Shares A Throwback Gem With Rishi Kapoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.