Posted On
date_range Updated On
date_range 'എല്ലാം ശരിയാകുന്നു'; പരിക്കേറ്റ് വിശ്രമിക്കുന്ന ഫഹദിൻെറ ചിത്രവുമായി നസ്രിയ
സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ ഫഹദ് ഫാസിലിൻെറ ചിത്രം പങ്കുവെച്ച് നടിയും ഭാര്യയുമായ നസ്രിയ. എല്ലാം ശരിയാകുന്നു എന്ന കുറിപ്പോടെ മുറിയിൽ കിടന്നുറങ്ങുന്ന ചിത്രമാണ് നസ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'മലയൻകുഞ്ഞ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഫഹദിന് പരിക്കേറ്റത്. പാതാളത്തെ സ്റ്റുഡിയോയിൽ സിനിമയിൽ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.
ഷൂട്ടിങ്ങിനായി നിർമിച്ച വീടിന്‍റെ മുകളിൽ നിന്ന് ഫഹദ് വീഴുകയായിരുന്നു. മൂക്കിന്‍റെ പാലത്തിന് പൊട്ടൽ ഉണ്ടായി. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. ഫഹദിന്‍റെ പിതാവ് ഫാസിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.