രജനികാന്തിന്റെ പേട്ടയിൽ അഭിനയിച്ചതിൽ കുറ്റബോധം, എല്ലാവരെയും മണ്ടന്മാർ ആക്കിയത് പോലെ; നവാസുദ്ദീന്‍ സിദ്ദിഖി

ജനികാന്ത് ചിത്രമായ പേട്ടയിൽ അഭിനയിച്ചതിൽ കുറ്റബോധം തോന്നിയെന്ന് നടൻ നവാസുദ്ദീൻ സിദ്ദിഖി. ചിത്രീകരണത്തിന് ശേഷം താൻ എല്ലാവരെയും പറ്റിച്ചത് പോലെ തോന്നിയെന്നും വാങ്ങിയ പ്രതിഫലത്തിൽ ലജ്ജ തോന്നിയെന്നും അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു. ചിത്രത്തിന്റെ സംഭാഷണം എന്താണെന്ന് അറിയില്ലായിരുന്നുവെന്നും കൂട്ടിച്ചേർത്തു.

'രജനി സാർ ചിത്രം പേട്ടയിൽ അഭിനയിച്ചതിന് ശേഷം ഏറെ കുറ്റബോധം തോന്നി. അറിയാത്ത ജോലിക്ക് പ്രതിഫലം വാങ്ങിയത് പോലെയായിരുന്നു. ആ സമയത്ത് തോന്നിയത്  ഞാൻ ചിത്രത്തിലൂടെ എല്ലാവരെയും മണ്ടന്മാർ ആക്കിയെന്നാണ്. കാരണം ഞാൻ പറഞ്ഞ സംഭാഷണം എന്താണെന്ന് പോലും ശരിക്കും അറിയില്ലായിരുന്നു. ഒരാൾ പറഞ്ഞു തന്നതിന് ചുണ്ടനക്കുക മാത്രമാണ് ചെയ്തത്. ഒരുപാട് വാക്കുകൾ മനസിലായില്ല. പക്ഷെ എന്നാലും ഞാൻ ആ സിനിമ ചെയ്തു.

പേട്ടയിലുണ്ടായ കുറ്റബോധം 2023 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ 'സൈന്ധവി'ലൂടെയാണ് മാറിയത്. ആ ചിത്രത്തിൽ സ്വന്തമായിട്ടാണ് ഡബ്ബ് ചെയ്തത്. ഡയലോഗുകളുടെ അര്‍ഥം കൃത്യമായി മനസിലാക്കിയാണ് ഡബ്ബ് ചെയ്തത്. സിനിമയുടെ ചിത്രീകരണ സമയത്ത് തന്നെ അർഥം മനസിലാക്കിയിരുന്നു. അതോടെ പേട്ടയിൽ തോന്നിയ കുറ്റബോധം അൽപ്പം കുറഞ്ഞു'- ഗലാട്ട പ്ലസ്സിനോട് പറഞ്ഞു.

2019 ൽ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ രജനിയുടെ വില്ലനായിട്ടാണ് നവാസുദ്ദീൻ സിദ്ദിഖി എത്തിയത്. 250 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. വിജയ് സേതുപതി, ശശികുമാര്‍, സിമ്രാന്‍, തൃഷ, ബോബി സിംഹ, മാളവിക മോഹനന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങൾ.

Tags:    
News Summary - Nawazuddin Siddiqui says he felt guilty after doing Rajinikanth's Petta. Here's why

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.