തിരുവനന്തപുരം: ആസ്വാദകരുടെ മനം കവർന്ന് നടി നവ്യ നായരുടെ നൃത്തം. സൂര്യ ഫെസ്റ്റിവലിലാണ് നവ്യ നൃത്തം അവതരിപ്പിച്ചത്. വിവാഹത്തിന് ശേഷമാണ് നൃത്തത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കിയതെന്ന് നവ്യ നായർ പറഞ്ഞു.
വിവാഹം കഴിഞ്ഞ് കുഞ്ഞ് ഉണ്ടായി ശരീരം കൈവിട്ട് പോകുന്ന സമയത്ത് അതിനെ തിരിച്ചുപിടിക്കാനുള്ള ഓട്ടത്തിലാണ് നൃത്തത്തെ പ്രണയിച്ച് തുടങ്ങിയതെന്നും നവ്യ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ, വിദ്യാരംഭ ദിനത്തിൽ ഡാൻസ് സ്കൂൾ ആരംഭിക്കുന്ന വാർത്ത നടി അറിയിച്ചിരുന്നു. മാതങ്കി എന്ന ഡാൻസ് സ്കൂൾ കൊച്ചി കാക്കാനാടാണ് ആരംഭിച്ചിരിക്കുന്നത്.
കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുറച്ച് വിദ്യാർഥികൾക്ക് മാത്രമാണ് ഇപ്പോൾ മാതങ്കിയിൽ പ്രവേശനമെന്ന് നവ്യ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.