വിമാനത്തിൽ നടിയോട് അപമര്യാദയായി പെരുമാറിയ തൃശൂർ സ്വദേശിയോട് ഹാജരാകാൻ നിർദേശം

കൊച്ചി: വിമാനത്തിൽ യുവനടിയോട് അപമര്യാദയായി പെറുമാറിയ കേസിൽ തൃശൂർ സ്വദേശിയായ യാത്രക്കാരനോട് ഹാജരാകാൻ നിർദേശിച്ചു. ആന്‍റോ എന്ന യാത്രക്കാരനോട് ഹാജരാകാൻ നെടുമ്പാശേരി പൊലീസാണ് നിർദേശം നൽകിയത്.

ഇന്നലെ മുംബൈയിൽനിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യവെ ചൊവ്വാഴ്ച വൈകുന്നേരമാണ് നടിക്ക് ദുരനുഭവം ഉണ്ടായത്. അടുത്ത സീറ്റിലിരുന്ന യുവാവ് അവാക്കുതർക്കം ഉണ്ടാക്കിയെന്നും ശരീരത്തിൽ സ്പർശിച്ചുവെന്നുമാണ് നടിയുടെ പരാതി. ഇയാൾ മദ്യലഹരിയിലായിരുന്നത്രെ. വിമാന ജീവനക്കാരോട് പറഞ്ഞപ്പോൾ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തി. പൊലീസിൽ പറയാനും നിർദേശിച്ചത്രെ.

പിന്നീട് കൊച്ചിയിലെത്തിയപ്പോൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസെത്തുമ്പോഴേക്കും ഇയാൾ വിമാനത്താവളത്തിൽനിന്ന് പോയിരുന്നു.
തടുർന്ന്, തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ ഇക്കാര്യം നടി അറിയിക്കുകയും ചെയ്തു.

Tags:    
News Summary - native of Thrissur directed to appear for questioning in actress complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.