'ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ട്, അദ്ദേഹം ചികിത്സയിലാണ്'; മമ്മൂട്ടിയെക്കുറിച്ച് ജോൺ ബ്രിട്ടാസ്

നടൻ മമ്മൂട്ടിയുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ ആരാധകർ ആശങ്കയിലാണ്. ഇപ്പോൾ, രാജ്യസഭ എം.പിയും നടന്റെ അടുത്ത സുഹൃത്തുമായ ജോൺ ബ്രിട്ടാസ് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. മമ്മൂട്ടിക്ക് ചെറിയൊരു ആരോഗ്യപ്രശ്നമുണ്ടെന്നും അതിന് ചികിത്സയിലാണെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

'മമ്മൂട്ടിക്ക് ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ട്, ഇപ്പോൾ ചികിത്സയിലാണ്. അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല, ഞാൻ അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിരുന്നു. വളരെക്കാലമായി സുഹൃത്തുക്കളാണെങ്കിലും, സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം സംസാരിക്കുന്ന തരത്തിലുള്ള ആളുകളായിരുന്നില്ല ഞങ്ങൾ. എന്നിരുന്നാലും, സമീപ ദിവസങ്ങളിൽ, ഞങ്ങൾ അത്തരം വിശദാംശങ്ങൾ പങ്കിടാറുണ്ട്' - എന്ന് ബ്രിട്ടാസ് പറഞ്ഞു.

മമ്മൂട്ടിക്ക് കാൻസർ ബാധിച്ചതായിയാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ വാർത്ത നിഷേധിച്ച് നടന്റെ ടീം ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. പ്രചരിക്കുന്നത് വ്യാജ വാർത്തയാണ്. റംസാൻ വ്രതം അനുഷ്ഠിക്കുന്നതിനാൽ അദ്ദേഹം അവധിയിലാണ്. അതുകൊണ്ടാണ് അദ്ദേഹം ഷൂട്ടിങ് ഷെഡ്യൂളിൽ നിന്നും ഇടവേള എടുത്തത്. ഇടവേളക്ക് ശേഷം, മോഹൻലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിങ്ങിലേക്ക് മടങ്ങുമെന്നായിരുന്നു പ്രസ്താവന.

Tags:    
News Summary - MP John Brittas shares BIG update on mommoottys health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.