Posted On
date_range Updated On
date_range വിവാഹവേദിയിൽ മോഹൻലാലിന്റെ പഞ്ചാബി നൃത്തം; ഒരിക്കലും മറക്കില്ലെന്ന് അക്ഷയ് കുമാർ - വിഡിയോ
സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ അക്ഷയ് കുമാർ. സിനിമാ വിശേഷങ്ങളോടൊപ്പം സ്വകാര്യ സന്തോഷങ്ങളും നടൻ പങ്കുവെക്കാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് മോഹൻലാലിനോടൊപ്പം നൃത്തം ചെയ്യുന്ന ഒരു വിഡിയോയാണ്. അക്ഷയ് കുമാറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
നിങ്ങൾക്കൊപ്പമുള്ള നൃത്തം ഞാൻ ഒരിക്കലും മറക്കില്ലെന്ന് കുറിച്ച് കൊണ്ടാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പഞ്ചാബി വിവാഹ വേദിയിൽ നിന്നുള്ള വിഡിയോയാണിത്.
ദിവസങ്ങൾക്ക് മുൻപ് ബോളിവുഡ് നിർമാതാവും സംവിധായകനുമായ കരൺ ജോഹറിനോടൊപ്പമുള്ള മോഹൻലാലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സ്വകാര്യ വിമാനത്തിൽ നിന്നുള്ള ചിത്രം മോഹൻലാൽ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.