ഊട്ടിയിലേക്ക് ഒരു യാത്ര പദ്ധതിയിടുന്നുണ്ടോ? എങ്കിൽ മോഹൻലാലിന്റെ ആഡംബര വസതിയിൽ താമസിക്കാൻ നിങ്ങൾക്ക് ഒരു സുവർണാവസരം. താരം ഊട്ടിയിലെ തന്റെ മനോഹരമായ സ്വകാര്യ വില്ലയുടെ വാതിലുകൾ സഞ്ചാരികൾക്കായി തുറന്നിരിക്കുകയാണ്. ഹൈഡ്‌എവേ എന്ന് പേരിട്ടിരിക്കുന്ന വില്ല ഇപ്പോൾ മറ്റുള്ളവർക്ക് താമസിക്കാൻ ലഭ്യമാണ്.
ടൗണിൽ നിന്ന് വെറും 15 മിനിറ്റ് അകലെയാണ് സ്ഥലം. luxunlock.comലൂടെ വീട് ബുക്ക് ചെയ്യാം. നികുതികൾ ഒഴികെ, ഒരു രാത്രിക്ക് 37,000 രൂപയാണ് നിരക്ക്. പ്രൈവറ്റ് വാഷ്‌റൂം ഉൾപ്പെടുന്നതാണ് മുറികളെല്ലാം. മുറികളിൽ വുഡൻ ഫ്ളോറിങ്ങാണ്. ഓരോ മുറിയിലും രണ്ടു ഗസ്റ്റ് വീതം എന്നാണ് കണക്ക്. മൂന്ന് മുറികളാണ് വീട്ടിലുള്ളത്. മോഹൻലാലിന്റെ ഷെഫ് ആണ് ഇവിടുത്തെ ഭക്ഷണ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.
കൊച്ചി പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെയും കുടുംബത്തിന്‍റെയും പഴയ വീട്ടിലും ഈയിടെ സ്റ്റേക്കേഷൻ ആരംഭിച്ചിരുന്നു. വെക്കേഷന്‍ എക്‌സ്പീരിയന്‍സ് എന്ന ഗ്രൂപ്പാണ് മമ്മൂട്ടിയുടെ വീട്ടിലെ താമസത്തിന് സൗകര്യമൊരുക്കുന്നത്. 75000 രൂപയാണ് ഒരു ദിവസം മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാനായുള്ള തുകയെന്നാണ് റിപ്പോർട്ട്. നാല് വർഷം മുമ്പുവരെ മമ്മൂട്ടി കുടുംബസമേതം ഇവിടെയാണ് കഴിഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.