'വിനായകന്റെ സിനിമ'; 'ജയിലറി'നെ പുകഴ്ത്തി വി.ശിവൻകുട്ടി

ജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി നെൽസൺ സംവിധാനം ചെയ്ത ചിത്രമാണ് ജയിലർ. ആഗസ്റ്റ് 10 ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ജയിലറിൽ നടൻ വിനായകനാണ് രജനിയുടെ വില്ലനായി എത്തിയിരിക്കുന്നത്. വിനായകന്റെ വർമ എന്ന കഥാപാത്രം തമിഴ് പ്രേക്ഷകരും ഏറ്റെടുത്തിട്ടുണ്ട്.

ജയിലർ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുമ്പോൾ, ചിത്രത്തേയും വിനായകനേയും പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കൊണ്ടാടപ്പെടേണ്ട ചിത്രമാണ് ജയിലറെന്നും വിനായകന്റെ സിനിമയാണെന്നും ഫേസ്ബുക്കിൽ കുറിച്ചു.

'ഈ ചിത്രത്തിന് നിരവധി മാനങ്ങൾ ഉണ്ട്..കൊണ്ടാടപ്പെടേണ്ട ഒന്ന്..വിനായകന്റെ സിനിമ...' എന്നാണ് വി. ശിവൻകുട്ടി കുറിച്ചത്. വിനായകനും രജനികാന്തും നേർക്കുനേർ നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കുറിപ്പ്. മന്ത്രിയുടെ പോസ്റ്റ് വൈറലായിട്ടുണ്ട്. അധികവും വിനായകനെ പുകഴ്ത്തി കൊണ്ടുള്ള കമന്റുകളാണ് വരുന്നത്. സമീപകാലത്ത് കണ്ട ഏറ്റവും മികച്ച വില്ലനാണ് വിനായകന്റെ വർമ എന്നാണ് ആരാധകർ പറയുന്നത്.


Full View


Tags:    
News Summary - Minister V. Sivankutty appreciate Vinayakan In Jailer Movie Perfomance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.