ലോകത്തിലെ ഏറ്റവും ധനികനായ നടന്‍റെ ആസ്തി 1.2 ബില്യൺ ഡോളറാണ്. അതായത് 10000 കോടി രൂപ. അമേരിക്കയിലെ ഏറ്റവും സമ്പന്നരായ കുടിയേറ്റക്കാരുടെ ഒരു പട്ടിക ഫോർബ്സ് പുറത്തിറക്കിയിട്ടുണ്ട്. അമേരിക്കക്ക് പുറത്ത് ജനിച്ച് അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ശതകോടീശ്വരരായ കുടിയേറ്റക്കാരുടെ പേരുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ആർനോൾഡ് ഷ്വാസ്‌നെഗർ.
ജോർജ്ജ് സോറോസ്, സത്യ നാദെല്ല, പീറ്റർ തീൽ, ഇലോൺ മസ്‌ക് തുടങ്ങിയവരും ആർനോൾഡിനൊപ്പം പട്ടികയിൽ ഉണ്ട്. ഫോർബ്‌സിന്റെ കണക്കനുസരിച്ച്, ആക്ഷൻ ഐക്കണും കാലിഫോർണിയയുടെ മുൻ ഗവർണറുമായ ആർനോൾഡ് ഷ്വാസ്‌നെഗറിന്റെ മൊത്തം ആസ്തി 1.2 ബില്യൺ ഡോളറാണ്.
ആർനോൾഡിന് തൊട്ടുപിന്നാലെ ടോം ക്രൂസ്, ഡ്വെയ്ൻ ജോൺസൺ, ഷാരൂഖ് ഖാൻ എന്നിവരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. 77 വയസ്സുള്ള നടൻ തന്റെ കുട്ടിക്കാലം ഓസ്ട്രേലിയയിലാണ് ചെലവഴിച്ചത്. അമ്മ ഔറേലിയയും അച്ഛൻ ഗുസ്താവും വളരെ കർക്കശക്കാരാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഫോർബ്സ് റിപ്പോർട്ട് പ്രകാരം, സിനിമകളിൽ നിന്ന് മാത്രം അദ്ദേഹം 500 മില്യൺ ഡോളറിലധികം സമ്പാദിച്ചു.
കാലിഫോർണിയയിലെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും ശതകോടീശ്വരനായ ഡേവിഡ് ബൂത്തിന്റെ ഡൈമൻഷണൽ ഫണ്ട് അഡ്വൈസേഴ്‌സിലെ ഓഹരി പങ്കാളിത്തവും അദ്ദേഹത്തെ കൂടുതൽ സമ്പന്നനാക്കുന്നു. ഫിറ്റ്‌നസ് പബ്ലിക്കേഷൻസ് ഇൻകോർപ്പറേറ്റഡ്, ഫിലിം സ്ഥാപനമായ ഓക്ക് പ്രൊഡക്ഷൻസ്, ഫിലിം ഹോൾഡിങ് കമ്പനിയായ പമ്പിങ് അയൺ അമേരിക്ക തുടങ്ങി നിരവധി ബിസിനസുകൾ ഇപ്പോൾ നടന് സ്വന്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.