10 വർഷമായി താരകുടുംബത്തിനൊപ്പം; ഷാറൂഖ് ഖാന്റെ ബോഡിഗാർഡിന്റെ പ്രതിഫലം കോടികൾ

ബോളിവുഡ് താരങ്ങളെ പോലെ തന്നെ ഇവരുടെ അംഗരക്ഷകരും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. താരങ്ങളുടെ നിഴലായി നടക്കുന്ന ഇവരുടെ ശമ്പളം  കോടികളാണ്.

ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് ഷാറൂഖ് ഖാന്റെ ബോഡിഗാർഡ് രവി സിങ്ങാണ്. കഴിഞ്ഞ പത്തു വർഷമായി എസ്. ആർ.കെയുടെ നിഴലായി നടക്കുന്ന രവിയുടെ ശമ്പളം 25 ലക്ഷം രൂപയാണ്. മൂന്ന് കോടി രൂപയാണ് പ്രതിവർഷ ശമ്പളം. എസ്.ആർകെക്ക് മാത്രമല്ല മക്കളായ ആര്യനും സുഹാനക്കും സുരക്ഷയൊരുക്കുന്നത് രവി സിങ്ങാണ്.

സൽമാൻ ഖാന്റെയും ആമിർ ഖാന്റെയും അംഗരക്ഷകരുടെ പ്രതിമാസ വരുമാനം 15 ലക്ഷം രൂപയാണ്. രണ്ട് കോടിയാണ് ഇവരുടെ വാർഷിക വരുമാനം.അക്ഷയ് കുമാറിന്റെ അംഗരക്ഷകന്റെ  വാർഷിക പ്രതിഫലം 1.2 കോടി രൂപയാണ്.

ഒരു ഇടവേളക്ക് ശേഷം ഷാറൂഖ് ഖാൻ ബോളിവുഡിൽ സജീവമായിട്ടുണ്ട്. പത്താനിലൂടെയായിരുന്നു നടന്റെ മടങ്ങി വരവ്. ജനുവരി 25 ന് പുറത്തിറങ്ങിയ ചിത്രം വൻ വിജയമായിരുന്നു. 1,050.30 കോടി രൂപയാണ് ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ. പത്താന് ശേഷം പുറത്തിറങ്ങിയ ജവാനും ഷാറൂഖ് ഖാന് വൻ വിജയം സമ്മാനിച്ചിരുന്നു. 1,148.32 രൂപയാണ് ബോക്സോഫീസ് കളക്ഷൻ. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ഡങ്കിയാണ് ഏറ്റവും പുതിയ എസ്. ആർ. കെ ചിത്രം. ഡിസംബർ 21 നാണ് ചിത്രം റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ്  ലഭിക്കുന്നത്. തപ്‌സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ, ബൊമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

Tags:    
News Summary - Meet highest-paid bodyguard in Bollywood, earns Rs 3 crore per year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.