അച്​ഛന്‍റെ കഥ, ഒപ്പം അഭിനയിക്കാൻ അനിയൻ- അമീറ​ തന്‍റെ 'ഹോം സിനിമ'യെന്ന്​ മീനാക്ഷി

മഴ, വെള്ളപ്പൊക്കം, കോവിഡ്​ ​ലോക്​ഡൗൺ തുടങ്ങി നിരവധി പ്രതിസന്ധികൾ തരണം ചെയ്​ത് നവാഗതനായ റിയാസ് മുഹമ്മദ് സംവിധാനം ചെയ്ത സിനിമയാണ്​ 'അമീറ'. പൗരത്വബില്ലിനെ അടിസ്‌ഥാനമാക്കി കാലിക പ്രസക്‌തിയുള്ള തിരക്കഥയിൽ ഒരുങ്ങിയ 'അമീറ' നിരൂപകപ്രശംസ പിടിച്ചുപറ്റു​​േമ്പാൾ ഏറെ സ​ന്തോഷത്തിലാണ്​ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരം മീനാക്ഷി. മീനാക്ഷിക്കിത്​ സിനിമാക്കാര്യം മാത്രമല്ല, കുടുംബകാര്യം കൂടിയാണ്​. മീനാക്ഷിയുടെ അച്​ഛൻ അനൂപ്​ ആർ. പാദുവയുടേതാണ്​ 'അമീറ'യുടെ കഥ. ഒപ്പം അഭിനയിച്ചിരിക്കുന്നത്​ അനുജൻ ആരിഷും. അഭിനയമികവ് കൊണ്ട് ഹിന്ദിയിലേക്കും കന്നഡത്തിലേക്കും കൂടി ചേക്കേറിക്കഴിഞ്ഞ മീനാക്ഷി 'അമീറ'യുടെ വർത്തമാനങ്ങളും മറ്റു വിശേഷങ്ങളും 'മാധ്യമം' ഓൺലൈനുമായി പങ്കുവെക്കുന്നു.


'അമീറ' തരുന്ന സന്തോഷങ്ങൾ

കൊറോണയും അതിനെ തുടർന്നുള്ള ലോക്​ഡൗണും പോലുള്ള സാഹചര്യങ്ങളിലാണല്ലോ നമ്മൾ ഇപ്പോൾ നിൽക്കുന്നത്.അതുകൊണ്ട് തന്നെ പണ്ട്​ തീയേറ്റർ റിലീസ്​ സിനിമകൾക്ക് ലഭിക്കുന്ന പോലുള്ള പ്രേക്ഷക പ്രതികരണങ്ങൾ ഒന്നും തന്നെ ഇപ്പോൾ ലഭിക്കുന്നില്ല. എന്നിരുന്നാലും ഒ.ടി.ടി വഴി 'അമീറ' കണ്ടിട്ടും, അല്ലാതെ സിനിമ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചും ഒരുപാട് പേർ വിളിക്കുന്നുണ്ട്. അത് ഒരുപാട്​ സന്തോഷം തരുന്ന കാര്യമാണ്​. കാരണം ഈ ഒരു സമയത്തും ഞാൻ അഭിനയിച്ച സിനിമ കാണാൻ ആളുകൾ താൽപര്യം കാണിക്കുന്നതും ഒ.ടി.ടി പ്ലാറ്റ്ഫോമിനെ കുറിച്ച് അന്വേഷിക്കുന്നതും വലിയ കാര്യമാണല്ലോ.


സാഹസികമായ ചിത്രീകരണം

'അമീറ'യുടെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവങ്ങൾ തികച്ചും വേറിട്ട ഒന്നായിരുന്നു. എന്‍റെ സിനിമാ ജീവിതത്തിലെ ആദ്യത്തെ അനുഭവങ്ങൾ ആയിരുന്നു അ​തെല്ലാം. മഴ, വെള്ളപ്പൊക്കം, കോവിഡ്, ലോക്​ഡൗൺ തുടങ്ങി ഒത്തിരി പ്രതിസന്ധികൾ ഉണ്ടായിരുന്നു ചിത്രീകരണത്തിനിടെ. രാവിലെയും രാത്രിയും ഒക്കെയായി ഷൂട്ട് ഉണ്ടായിരുന്നു. ആ സമയത്തു ലോക്​ഡൗൺ ആയതിനാൽ പലപ്പോഴും ഷൂട്ടിന് ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു. ഒരു നിശ്ചിത സമയം വരെ മാത്രമേ ഷൂട്ട് ചെയ്യാൻ ആ സമയത്തു അനുവാദം ഉണ്ടായിരുന്നുള്ളൂ.

ആ സമയം നോക്കി ഷൂട്ട് ചെയ്യാൻ ഇറങ്ങു​േമ്പാളായിരിക്കും ശക്തമായ മഴ തുടങ്ങുക. ഷൂട്ടിങ്​ നടക്കുന്ന സ്ഥലത്ത്​ കുന്നും മലയും ഒക്കെ ഉള്ളതിനാൽ ഉരുൾപൊട്ടലിനൊക്കെ സാധ്യത ഉണ്ടായിരുന്നു. ഒരു ഷോട്ട്​ എടുത്ത്​ കഴിയു​​േമ്പാൾ മഴയോ മറ്റോ ഉണ്ടായാൽ അവിടുത്തെ ഭൂപ്രകൃതി മൊത്തത്തിൽ മാറും. അതുകൊണ്ട് കണ്ടിന്യുവേഷൻ എടുക്കണമെങ്കിൽ മഴയൊക്കെ കുറഞ്ഞു ആ സ്ഥലം വീണ്ടും പഴയതുപോലെയാകാൻ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. ഷൂട്ട് നടക്കുമ്പോൾ ചില​പ്പോൾ ഫ്രെയ്​മിലൂടെ ആരെങ്കിലുമൊക്കെ മാസ്ക് ഒക്കെ വച്ചു നടന്നു പോകും. അത്തര!മാരു സിറ്റ്വേഷൻ കഥയിൽ ഇല്ലാത്തതിനാൽ അതൊക്കെ പ്രശ്നമായി വരും. ഇത്തരം അവസ്ഥകളെ/പ്രതിസന്ധികളെ ഒക്കെ തരണം ചെയ്തു എടുത്ത സിനിമയാണ് 'അമീറ'.


അച്​ഛന്‍റെ കഥയിൽ അഭിനയിക്കു​േമ്പാൾ

ഒരു സിനിമ ചെയ്യണമെന്ന പ്ലാനോട്കൂടി ഒന്നും അച്​ഛൻ ഉണ്ടാക്കിയെടുത്തതല്ല ഈ സിനിമയുടെ കഥ. അച്​ഛൻ ഒരുപാട് പുസ്തകങ്ങൾ വായിക്കുകയും എഴുതുകയും ഒക്കെ ചെയ്യുന്ന കൂട്ടത്തിലാണ്. എന്നോടാണ് മനസ്സിലുള്ള കഥകൾ ഒക്കെ അച്​ഛൻ ഏറ്റവും കൂടുതൽ പറയുന്നത്. അങ്ങനെയൊരിക്കലാണ് 'അമീറ'യുടെ സംവിധായകൻ റിയാസ് ചേട്ടൻ വീട്ടിൽ വരുന്നതും ഒരു സിനിമ ചെയ്യാനുള്ള അദ്ദേഹത്തിന്‍റെ ആഗ്രഹത്തേ കുറിച്ചൊക്കെ പറയുന്നതും. ആ സമയത്തു അച്​ഛൻ വെറുതെ തന്‍റെ മനസ്സിൽ തോന്നിയ ഒരു കഥ പറയുകയായിരുന്നു. ആ കഥ പറയുമ്പോൾ ഞങ്ങൾ മക്കളെ വെച്ച് സിനിമ ചെയ്യണമെന്ന പ്ലാൻ ഒന്നും അച്​ഛനില്ലായിരുന്നു. കഥ കേട്ടുകഴിഞ്ഞപ്പോൾ അത് സിനിമയാക്കാൻ റിയാസ് ഏട്ടൻ താൽപര്യം കാണിച്ചു. അങ്ങനെ സിമ്പിളായി ഉണ്ടായ മൂവിയാണ് 'അമീറ'.

മീനാക്ഷിയും ആരിഷും അനുജനൊപ്പം

ഷോട്ടിന്​ മുമ്പ്​ ആരിഷ്​ കുരുത്തക്കേട്​ ഒപ്പിക്കും

അനിയൻ ആരിഷ്​ ആണ് സത്യത്തിൽ എന്നെക്കാൾ കൂടുതൽ സ്റ്റാർകാസ്റ്റ് ഉള്ള മൂവിയിൽ ഒക്കെ അഭിനയിച്ചിട്ടുള്ളത്. 'യമണ്ടൻ പ്രേമകഥ'യിൽ ദുൽഖർ അങ്കിളിന്‍റെ കുട്ടിക്കാലമായും മമ്മുക്കയുടെ കൂടെയും ടോവിനോ ചേട്ടന്‍റെ കൂടെ 'കള'യിലും ഒക്കെ അഭിനയിച്ചിട്ടുണ്ട്​ അവൻ. സത്യത്തിൽ കൊറോണയും പ്രളയവും കഴിഞ്ഞാൽ എനിക്ക്​ ഉണ്ടായിരുന്ന ഏറ്റവും വലിയ റിസ്​ക്​ അവന്‍റെ കൂടെയുള്ള അഭിനയമായിരുന്നു. ആദ്യമായിട്ട്​ ആണ് ഞാൻ അവന്‍റെ കൂടെ അഭിനയിക്കുന്നത്.

അതോടൊപ്പം എന്നോട് അവനുണ്ടാക്കുന്ന വഴക്കും അലമ്പും വേറെ. എന്തെങ്കിലും ഇമോഷണൽ ആയിട്ടുള്ള രംഗം എടുക്കാൻ നിൽക്കുമ്പോൾ ആയിരിക്കും അവനെന്നോട് കുരുത്തക്കേട് കാണിക്കുവാൻ വരിക. അപ്പൊ ഞാൻ അവനെ നന്നായി വഴക്ക് ഒക്കെ പറയും. എന്നാലും അവൻ നന്നായി പെർഫോം ചെയ്യും.


രണ്ടാമത്തെ വയസ്സിൽ സിനിമയിലെത്തി

ഓർമ്മയില്ലാത്ത കാലം മുതൽക്ക് ക്യാമറയും ലൊക്കേഷനും ഒക്കെ കണ്ട് വളർന്നത് കൊണ്ടാകാം എനിക്ക് ഷൂട്ടിങ് സെറ്റിൽ പോകുക എന്ന് പറയുന്നത് സ്കൂളിൽ പോകുന്ന പോലെയാണ്.എപ്പോഴും കണ്ടുപരിചയമുള്ള ഒന്നായത് കൊണ്ട് അഭിനയിക്കുക എന്ന പ്രോസസിനെ മാറിനിന്നു നോക്കികാണുന്ന പോലുള്ള ഫീൽ അല്ല ഉള്ളത്. അത് ജീവിതത്തിൽ നാച്വറൽ ആയി സംഭവിക്കുന്ന ഒന്ന് മാത്രമാണ്. പിന്നെ എപ്പോഴോ ഒരു പാഷൻ ആയി തോന്നി തുടങ്ങി. ഇപ്പോൾ വളരുംതോറും ആ പാഷൻ കൂടിവരികയാണ്. ടി. പത്മനാഭൻ സാറിന്‍റെ 'പ്രകാശം പരത്തുന്ന പെൺകുട്ടി' എന്ന കഥ ജയരാജ് സാർ സിനിമയാക്കുന്നുണ്ട്. അതിലെ പ്രധാന കഥാപാത്രമായ ആ പെൺകുട്ടിയായി ഞാനാണ് എത്തുന്നത്. ആരിഷും ആ സിനിമയിലുണ്ട്​. അതോടൊപ്പം മറ്റു ചില പ്രോജക്റ്റുകളും വരുന്നുണ്ട്.

അഭിനയം മാത്രമല്ല അവതാരക കൂടിയാണ് ഇപ്പോൾ. 'ടോപ് സിംഗർ' സംഗീത പരിപാടിയിൽ ഒരു അവതാരക മാത്രമാണ്​ ഞാനെന്ന്​ തോന്നിയിട്ടില്ല. ഒരു കുടുംബം പോലെയാണ്​ ഞങ്ങളെല്ലാവരും. വീട്ടിൽ ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ ഞാൻ അവിടെയാണ് ഉണ്ടായിരുന്നത്​. ഇപ്പോൾ ലോക്ഡൗൺ ഒക്കെ ആയതു കാരണം എല്ലാവരേയും മിസ്സ് ചെയ്യുന്നുണ്ട്. എന്നാലും ഞങ്ങൾ എല്ലാവരും തമ്മിൽ ദിവസവും കോണ്ടാക്ട് ചെയ്യാറുണ്ട്​.


അന്യഭാഷയിലേക്ക്​ പോയപ്പോൾ ടെൻഷൻ

കന്നഡയിൽ ജി.വി.ആർ വാസു സംവിധാനം ചെയ്​ത 'കവച'യിലാണ്​ അഭിനയിച്ചത്​. അവിടുത്തെ സൂപ്പർതാരം ശിവരാജ്​കുമാർ, കൃതിക ജയകുമാർ, ഇഷ കോപ്പികർ എന്നിവരൊക്കെയായിരുന്നു കൂടെ അഭിനയിച്ചത്​. ഹിന്ദിയിൽ ജീത്തു ജോസഫ്​ സാറിന്‍റെ 'ദി ബോഡി'യിലാണ്​ അഭിനയിച്ചത്​. ബോളിവുഡ്​ ഇതിഹാസം റിഷി കപൂറിന്‍റെയും ഇമ്രാൻ ഹാഷ്​മിയുടെയും വേദികയുടെയുമൊക്കെ കൂടെയായിരുന്നു അഭിനയം. കന്നഡ ഇൻഡസ്ട്രി ആയാലും ഹിന്ദി ഇൻഡസ്ട്രി ആയാലും എനിക്ക് നല്ല ഇഷ്​ടമാണ്.

മലയാളം സിനിമ മേഖലയിൽ നിന്നും വളരെ വ്യത്യസ്​തമാണല്ലോ ഇവിടെ രണ്ടിടത്തും. അന്യഭാഷയിലേക്ക് പോകുമ്പോൾ എനിക്ക് ആദ്യം ടെൻഷൻ ആയിരുന്നു. നമ്മളെ അവർ എങ്ങനെ ട്രീറ്റ് ചെയ്യും, ഡയലോഗ് എങ്ങനെ പറയും എന്നത് ഒന്നും അറിയില്ലല്ലോ.പക്ഷേ അവിടെ ചെന്നപ്പോൾ എനിക്ക് അത്ഭുതമായി. കന്നഡയിൽ ഒക്കെ സിനിമ എന്ന് പറയുന്നത് അവർ അത്രയും പവിത്രമായി കാണുന്ന ഒന്നാണ്. അങ്ങനെ ഒരു സ്ഥലത്ത് ചെല്ലാൻ പറ്റുന്നത് തന്നെ വലിയ ഭാഗ്യമാണ്. സിനിമയോടുള്ള അവരുടെ ആ സമീപനം തന്നെയാണ് അവർ അഭിനേതാക്കൾ ആയ നമുക്കും തരുന്നത്. പിന്നെ ഹിന്ദിയിലേക്ക് പോയപ്പോൾ അത്രയും ലെജൻഡ്സിന്‍റെ കൂടെ അഭിനയിക്കാൻ പറ്റി. അതൊക്കെ വലിയൊരു കാര്യമാണ്.


'ഒപ്പം' പാക്ക്​പ്പ്​ ആയപ്പോൾ സങ്കടമായി

'ഒപ്പ'ത്തിലെ നന്ദിനിക്കുട്ടി ഏറ്റവും പ്രിയപ്പെട്ട വേഷങ്ങളിലൊന്നാണ്​. ' ഒപ്പം' സിനിമയുടെ ഷൂട്ട് കഴിഞ്ഞപ്പോൾ എനിക്ക് ഭയങ്കര സങ്കടമായിരുന്നു. അവരെയൊക്കെ വിട്ടുപോകുന്നതിലുള്ള സങ്കടം ആയിരുന്നു. പ്രിയൻ സാറിന്‍റെ സെറ്റൊന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ കരുതിയത് വളരെ സീരിയസ് ആയിരിക്കും എന്നൊക്കെയാണ്. പക്ഷെ ആദ്യത്തെ ദിവസം ചെന്നപ്പോൾ തന്നെ ഞാൻ അത്ഭുതപ്പെട്ടു. ആ ലൊക്കേഷനിലെ ഏറ്റവും ചെറിയ കുട്ടി ഞാനായിരുന്നത്​ കൊണ്ടുതന്നെ എന്നെ വളരെയധികം കൊഞ്ചിച്ച് ആണ് എല്ലാവരും കൊണ്ട് നടന്നത്. എന്‍റെ വളരെ പ്രിയപ്പെട്ട ലോകമായിരുന്നു 'ഒപ്പ'ത്തിന്‍റെയും 'അമർ അക്ബർ അന്തോണി'യുടെയും ലൊക്കേഷനുകൾ.

Tags:    
News Summary - Meenakshi Anoop about new movie Ameera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.