ഞാൻ ക്ഷമ ചോദിക്കുന്നു... തഗ് ലൈഫ് പുതിയൊരു അനുഭവമാക്കാനാണ് ശ്രമിച്ചത്, പക്ഷേ ആരാധകർ മറ്റെന്തോ പ്രതീക്ഷിച്ചു -മണിരത്നം

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് മണിരത്നം-കമൽഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ തഗ് ലൈഫ്. കമൽഹാസനും ചിമ്പുവും പ്രധാന വേഷങ്ങളിൽ അഭിനയിച്ച തഗ് ലൈഫ് ജൂൺ അഞ്ചിനാണ് തിയറ്ററിൽ എത്തിയത്. വലിയ ഇടവേളക്ക് ശേഷം മണിരത്നവും കമൽഹാസനും ഒന്നിക്കുന്ന ചിത്രമായതിനാൽ തന്നെ വലിയ പ്രതിക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ചിത്രത്തിന്‍റെ പ്രേക്ഷക പ്രതികരണം അത്ര മികച്ചതായിരുന്നില്ല. ഇപ്പോഴിതാ തഗ് ലൈഫിന്‍റെ പരാജയത്തിന് പിന്നാലെ ആരാധകരോട് ക്ഷമ ചോദിച്ച് സംവിധായകൻ മണിരത്നം എത്തിയിരിക്കുകയാണ്. തെലുഗു ചാനലിന് നൽകിയ അഭിമുഖത്തിലാണ് മണിരത്നം തഗ് ലൈഫിനെ കുറിച്ച് സംസാരിച്ചത്.

'നായകൻ പോലെ ഒരു സിനിമ പ്രതീക്ഷിച്ചവരോട് ഞാൻ ക്ഷമ ചോദിക്കുന്നു. അത്തരത്തിലൊരു സിനിമ വീണ്ടും ചെയ്യാൻ ഞങ്ങൾ ഉദ്ദേശിച്ചിരുന്നില്ല. തഗ് ലൈഫ് പുതിയൊരു അനുഭവമാക്കാനാണ് ശ്രമിച്ചത്. പക്ഷേ ആരാധകർ മറ്റെന്തോ പ്രതീക്ഷിച്ചിരുന്നു. അതാണ് സംഭവിച്ചത്' മണിരത്നം പറഞ്ഞു.

37 വർഷങ്ങൾക്ക് ശേഷം കമൽഹാസനും മണിരത്നവും ഒന്നിച്ച തഗ് ലൈഫ് ആഗോള തലത്തിൽ 80 കോടിയോളം മാത്രമാണ് നേടാനായത്. രാജ് കമൽ ഫിലിംസ് ഇന്‍റർനാഷനൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്‍റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, ആർ. മഹേന്ദ്രൻ, മണിരത്‌നം, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രവി കെ. ചന്ദ്രൻ ഛായാഗ്രഹണവും എ. ശ്രീകർ പ്രസാദ് എഡിറ്റിങും നിർവഹിക്കുന്ന ചിത്രത്തിന് എ. ആർ. റഹ്മാനാണ് സംഗീതം ഒരുക്കിയത്. 

Tags:    
News Summary - Mani Ratnam apologises to fans as ‘Thug Life’ with Kamal Haasan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.