മമ്മൂട്ടി ഇതെന്ത് ഭാവിച്ചാണെന്നാണ് ആരാധകർ; സോഷ്യൽ മീഡിയയിൽ ചർച്ചയായി നടന്റെ പുതിയ ലുക്ക്

 ആരാധകരുടെ ഇടയിൽ മാത്രമല്ല താരങ്ങളുടെ ഇടയിലും മമ്മൂട്ടിയുടെ ലുക്കും വസ്ത്രധാരണവും ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് മെഗാസ്റ്റാറിന്റെ പുതിയ ഗെറ്റപ്പാണ്. ഒരു സിനിമയുടെ പൂജ ചടങ്ങിലാണ് സ്റ്റൈലൻ ലുക്കിൽ  പ്രത്യക്ഷപ്പെട്ടത്. പ്രിന്റ് ഷർട്ട് ധരിച്ച് കൂളിംഗ് ഗ്ലാസ് വച്ചുള്ള നടന്റെ ലുക്ക് വൈലായിട്ടുണ്ട്.

മമ്മൂക്ക ഇത് എന്ത് ഭാവിച്ചാണെന്നാണ് പുതിയ ലുക്ക് കണ്ട്  ആരാധകർ ചോദിക്കുന്നത്. ഏജ് ഇൻ റിവേഴ്സ് ഗിയർ എന്നും കമന്റുകൾ വരുന്നുണ്ട്.മമ്മൂട്ടിക്കൊപ്പം നടൻ റഹ്മാനും പൂജ ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. സിനിമയുടെ ലുക്കാണെന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ബസൂക്കയിൽ  മമ്മൂട്ടിക്കൊപ്പം ഗൗതം മേനോനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈശ്വര്യ മേനോൻ, ദിവ്യ പിള്ള എന്നിവരാണ് മറ്റുതാരങ്ങൾ.

ഏജന്‍റ് എന്ന തെലുങ്ക് ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തു ഇറങ്ങിയ ചിത്രം. വന്‍ ഹൈപ്പോടെയെത്തിയ ചിത്രത്തിന് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല. 

Full View


News Summary - mammootty's Latest look Viral On Social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.