മമ്മൂട്ടിയുടെ സഹായം; കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്തു

കൊല്ലം: കർഷകർക്ക് സാഹയവുമായി നടൻ മമ്മൂട്ടി. നടൻ നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ പൂർവികം പദ്ധതിയുടെ ഭാഗമായി കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്തു.

ആദിവാസികളുടെ തനത് തൊഴിൽ മേഖലകൾ സംരക്ഷിക്കാനും ജീവിതവരുമാനം ഉയർത്തലും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

കൊല്ലം കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിൽ ചെറുകര ആദിവാസി ഊരിലെ കുടുംബങ്ങൾക്ക് കാർഷിക ഉപകരണങ്ങൾ കൈമാറി. ഇടുക്കി, പാലക്കാട് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ആദിവാസി ഊരുകളിൽ നേരത്തെ കാർഷിക ഉപകരണങ്ങൾ കൈമാറിയിരുന്നു.

News Summary - Mammootty's help to farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.