അങ്ങേയറ്റം ദുഃഖമുണ്ടാക്കുന്നു; ചികിത്സയില്‍ ഇരിക്കുന്നവര്‍ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് വരട്ടെ- മമ്മൂട്ടി

താനൂര്‍ ബോട്ടപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. അങ്ങേയറ്റം ദുഖമുണ്ടാക്കുന്ന സംഭവമാണെന്നും ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

'മലപ്പുറം താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദ സഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി നിരവധി പേര്‍ മരിച്ച സംഭവം അങ്ങേയറ്റം ദുഃഖമുണ്ടക്കുന്നതാണ്. ദുരന്തത്തില്‍ മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ചികിത്സയില്‍ ഇരിക്കുന്നവര്‍ എത്രയും പെട്ടെന്ന് ഭേദമായി ജീവിതത്തിലേക്ക് മടങ്ങി എത്തട്ടെ എന്ന് പ്രാർഥിക്കുന്നു' എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്. നടൻ പൃഥ്വിരാജും ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

 22 പേരുടെ ജീവനെടുത്ത ബോട്ടപകടത്തിന്റെ ഞെട്ടലിലാണ് കേരള ജനത.മെയ് ഏഴിനാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച ബോട്ടപകടം ഉണ്ടായത്.'അറ്റ്ലാന്റിക്' എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അനുവദനീയമായതിൽ കൂടുതൽ ആളുകളെ  കയറ്റിയതാണ് അപകട കാരണമെന്നാണ് വിവരം.

News Summary - Mammootty Pens emotioanl Note About Tanur Boat Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.