താരങ്ങളുടെ ത്രോബാക്ക് ചിത്രങ്ങൾ എന്നും ആരാധകർക്ക് കൗതുകം നൽകുന്ന ഒന്നാണ്. അത്തരമൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം ആദ്യ കുർബാന സ്വീകരിക്കാൻ ഒരുങ്ങി നിൽക്കുന്ന ഒരു പെൺകുട്ടിയാണ് ചിത്രത്തിലുള്ളത്. വർഷങ്ങൾക്കിപ്പുറം തെന്നിന്ത്യ മുഴുവൻ സുപരിചിതയായൊരു നടിയായി മാറുകയായിരുന്നു ഈ പെൺകുട്ടി.
നടി ഹണി റോസിന്‍റെ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മലയാളം, തമിഴ്, തെലുഗു ഭാഷകളിലെ അറിയപ്പെടുന്ന നടിയാണ് ഹണി റോസ്. നന്ദമുരി ബാലകൃഷ്ണയ്ക്ക് ഒപ്പം ഹണിറോസ് അഭിനയിച്ച വീരസിംഹ റെഡ്ഡി എന്ന തെലുഗു ചിത്രം പാൻ ഇന്ത്യൻ തലത്തിൽ അവരെ ശ്രദ്ധേയയാക്കിയിരുന്നു. മലയാളത്തിൽ ട്രിവാൻഡ്രം ലോഡ്ജ്, കനൽ, അവരുടെ രാവുകൾ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, യു ടൂ ബ്രൂട്ടസ്, ഇട്ടിമാണി : മെയ്ഡ് ഇൻ ചൈന, ബിഗ് ബ്രദർ, മോൺസ്റ്റർ തുടങ്ങിയ ചിത്രങ്ങളിലും ഹണി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
വിനയന്‍റെ സംവിധാനത്തിലൊരുങ്ങിയ 'ബോയ്ഫ്രണ്ട്' എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് സിനിമയിലേക്ക് എത്തിയത്. ട്രിവാൺഡ്രം ലോഡ്ജ് ആണ് ശ്രദ്ധേയ ചിത്രം.‘റേച്ചല്‍’ ആണ് ഹണിയുടെ ഏറ്റവും പുതിയ ചിത്രം. എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇറച്ചിവെട്ടുകാരിയായാണ് ഹണിറോസ് എത്തുന്നതെന്ന സൂചന നൽകുന്ന പോസ്റ്റർ പുറത്തുവന്നിരുന്നു. ഉദ്ഘാടനങ്ങൾക്ക് ഏറ്റവുംകൂടുതൽ ഡിമാൻഡുള്ള താരങ്ങളിൽ ഒരാൾകൂടിയാണ് ഹണിറോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.