‘അമ്മയെ കിച്ചനിൽ സഹായിക്കുന്നു’; ഓർമ ചിത്രവുമായി പ്രിയ നടൻ

മലയാളത്തിലെ പ്രിയ താരത്തിന്‍റെ കൗമാരകാല ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നടൻ ​തന്നെയാണ്​ ചിത്രം പങ്കുവച്ചിരിക്കുന്നത്​. നായകനായി എത്തി പിന്നീട് സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം ‘എന്റെ ടീനേജ് കാലത്ത്… നാഗ്പൂരിൽ… അമ്മയെ കിച്ചനിൽ സഹായിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

ടീനേജ് കാലത്തെ അതേ മുഖഛായ തന്നെയുള്ളതിനാൽ ആളെ തിരിച്ചറിയുക എളുപ്പമാണ്. മലയാളികളുടെ പ്രിയപ്പെട്ട നടൻ സൈജു കുറുപ്പാണ് ചിത്രത്തിലെ പൊടിമീശക്കാരൻ. ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശിയാണ് സൈജു കുറുപ്പ്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം നാഗ്പൂരിലെ ആർകെഎൻ കോളേജിൽ നിന്ന് എൻജിനീയറിങ്​ ബിരുദം നേടി.

സൈജു കുറുപ്പ് നായകനായി അഭിനയിച്ച് ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമ 2005-ലാണ് റിലീസായത്. മംമ്ത മോഹൻദാസായിരുന്നു നായിക. തുടർന്ന് നിരവധി സിനിമകളിൽ നായകനായും, വില്ലനായും, സഹനടനായും വേഷമിട്ടു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘ആട്’ എന്ന ചിത്രത്തില്‍ സൈജു അവതരിപ്പിച്ച കഥാപാത്രമായ അറക്കല്‍ അബു എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

തനി ഒരുവന്‍, ആദി ഭഗവാന്‍, മറുപടിയും ഒരു കാതല്‍, സിദ്ധു പ്ലസ് 2 എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നൂറിലേറെ മലയാള സിനിമകളിൽ സൈജു കുറിപ്പ് ഇതിനകം അഭിനയിച്ചു കഴിഞ്ഞു. സൈജു കുറുപ്പ് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് 2013-ൽ റിലീസായ സിനിമയാണ് മൈ ഫാൻ രാമു. ഇപ്പോൾ വീണ്ടും നായകനായി സിനിമയിൽ സജീവമാണ്​ സൈജു.

Tags:    
News Summary - malayalam actor shares teenage pic with his mother throwback

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.