സ്ത്രീപക്ഷ മുഖംമൂടി അണിയുന്ന നടന്മാർക്കെതിരെ നടി മാളവിക മോഹനൻ. അടുത്തിടെ ഒരു അഭിമുഖത്തിലാണ് നടി നിലപാട് വ്യക്തമാക്കിയത്. സമീപ വർഷങ്ങളിൽ നിരവധി പുരുഷന്മാർ ബുദ്ധിമാന്മാരായി മാറിയിട്ടുണ്ടെന്നും ഒരു വ്യാജ സ്ത്രീവാദ പ്രതിച്ഛായ എങ്ങനെ അവതരിപ്പിക്കാമെന്ന് അവർ പഠിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. അങ്ങനെയുള്ളവരുടെ പെരുമാറ്റത്തിലെ തന്റെ ഞെട്ടലും അവിശ്വാസവും അവർ പ്രകടിപ്പിച്ചു. അത് കാപട്യം മാത്രമാണെന്നും നടി അഭിപ്രായപ്പെട്ടു.
'സിനിമാമേഖലയിൽ ഈ അസമത്വം ഒരിക്കലും അവസാനിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു. പുരുഷന്മാർ ശരിക്കും ബുദ്ധിമാന്മാരായി മാറിയിരിക്കുന്നുവെന്നും ഞാൻ കരുതുന്നു. കഴിഞ്ഞ അഞ്ചോ ആറോ വർഷത്തിനിടയിൽ, നിരവധി നടന്മാരിൽ ഇത് ഞാൻ കണ്ടിട്ടുണ്ട്, അവർക്ക് മുഖംമൂടി എങ്ങനെ ധരിക്കണമെന്ന് അറിയാം' -ഹൗട്ടർഫ്ലൈക്ക് നൽകിയ അഭിമുഖത്തിൽ മാളവിക മോഹനൻ പറഞ്ഞു.
ഒരു ഫെമിനിസ്റ്റായി, വളരെ പുരോഗമനവാദിയായി, സ്ത്രീകളെ തുല്യരായി കാണുന്ന ഒരാളായി സംസാരിക്കേണ്ടത് എങ്ങനെയെന്ന് അവർക്ക് കൃത്യമായി അറിയാമെന്ന് നടി പറഞ്ഞു. പൊതുസമൂഹത്തിൽ നിന്ന് മാറുമ്പോൾ ഏറ്റവും സ്ത്രീവിരുദ്ധനായ വ്യക്തിയായി അവർ മാറുന്നത് കണ്ടിട്ടുണ്ടെന്ന് നടി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.