'അവളാണോ ഇവള്‍?'; മഹാറാണിയിലെ പുതിയ ഗാനത്തിന്റെ ടീസര്‍

സംവിധായകന്‍ ജി. മാര്‍ത്താണ്ഡന്റെ ഏറ്റവും പുതിയ ചിത്രമായ 'മഹാറാണി'യിലെ പുതിയ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍കി അക്ബര്‍ ഖാന്‍, ഫഹിഷംസ, ഹരീബ് മുഹമ്മദ്‌ ഹനീഫ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ 'ചതയദിന പാട്ടും' ശ്രദ്ധിക്കപ്പെട്ടിരുന്നു.

'ഇഷ്ക്', 'അടി' എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ്‌ രവി തിരക്കഥയൊരുക്കിയ ചിത്രം എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍.എം. ബാദുഷ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നു.

റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്‌, ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ഗോകുലന്‍, കൈലാഷ്, അശ്വത് ലാല്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദില്‍ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയന്‍, ഗൗരി ഗോപന്‍, പ്രിയ കോട്ടയം, സന്ധ്യ മനോജ്‌ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എസ്. ലോകനാഥന്‍ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൽ സംഗീതം ഗോവിന്ദ് വസന്തയാണ്. ശ്ചാത്തലസംഗീതം - ഗോപി സുന്ദര്‍. ഗാനരചന - രാജീവ് ആലുങ്കല്‍, അന്‍വര്‍ അലി  എന്നിവരാണ്. എഡിറ്റിങ് നൗഫല്‍ അബ്ദുള്ളയാണ് നിർവഹിച്ചിരിക്കുന്നത്. നവംബർ 24ന് ർ മഹാറാണി തിയറ്ററുകളിലെത്തും.


Full View


Tags:    
News Summary - Maharani Movie Avalano Song Teaser Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-11 03:33 GMT