നികുതിവെട്ടിപ്പ്​: എ.ആർ റഹ്​മാന്​ മദ്രാസ്​ ഹൈകോടതി നോട്ടീസ്​

ചെന്നൈ: നികുതിവെട്ടിപ്പ്​ കേസിൽ ഓസ്​കാർ അവാർഡ്​ ജേതാവും സംഗീത സംവിധായകനുമായ എ.ആർ റഹ്​മാന്​ മദ്രാസ്​ ഹൈകോടതിയുടെ നോട്ടീസ്​. ആദായ നികുതി വകുപ്പി​െൻറ കേസിലാണ്​ നോട്ടീസ്​. നികുതിവെട്ടിക്കുന്നതിനായി റഹ്​മാൻ മൂന്ന്​ കോടി വകമാറ്റിയെന്നാണ്​ ആരോപണം.

യു.കെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടെലികോം കമ്പനിക്ക്​ റിങ്​ടോൺ ഉണ്ടാക്കി നൽകിയതിന്​ 2011-12 വർഷത്തിൽ റഹ്​മാന്​ 3.47 കോടി രൂപ പ്രതിഫലം ലഭിച്ചു. ഈ തുക റഹ്​മാൻ അദ്ദേഹം നേതൃത്വം നൽകുന്ന ചാരിറ്റബിൾ ട്രസ്​റ്റിലേക്ക്​ നേരിട്ട്​ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടുവെന്നും ഇത്​ ആദായ നികുതി വെട്ടിക്കുന്നതിനുമാണെന്നാണ്​ കണ്ടെത്തൽ.

റഹ്​മാന്​ വ്യക്​തിപരമായി ലഭിക്കുന്ന വരുമാനം മാത്രമാണ്​ ആദായ നികുതി പരിധിയിൽ വരിക. അദ്ദേഹം നേതൃത്വം നൽകുന്ന ട്രസ്​റ്റിലേക്ക്​ വരുമാനം ആദായ നികുതിയുടെ പരിധിയിൽ വരില്ല ഈ പഴുതുപയോഗിച്ച്​ റഹ്​മാൻ തട്ടിപ്പ്​ നടത്താൻ ശ്രമിച്ചുവെന്നാണ് വകുപ്പ്​​ ആരോപിക്കുന്നത്​. എന്നാൽ, എ.ആർ റഹ്​മാൻ ഇതുമായി ബന്ധപ്പെട്ട്​ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

Tags:    
News Summary - Madras HC issues notice to AR Rahman over tax evasion case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.