നടി മാധുരി ദീക്ഷിതിന്റെ അമ്മ സ്നേഹലത ദീക്ഷിത് അന്തരിച്ചു

മുംബൈ: പ്രമുഖ ബോളിവുഡ് നടി മാധുരി ദീക്ഷിത്തിന്റെ അമ്മ സ്നേഹലത ദീക്ഷിത് (91) അന്തരിച്ചു. ഞായറാഴ്ച രാവിലെ മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.

മാധുരി ദീക്ഷിതും ഭർത്താവ് ഡോ. ശ്രീരാം നെനെയും സംയുക്ത പ്രസ്താവനയിലൂടെയാണ് മരണ വിവരം അറിയിച്ചത്. സംസ്കാര ചടങ്ങുകൾ ഉച്ചക്ക് മൂന്നിന് വര്‍ളി ശ്മശാനത്തിൽ നടക്കും. തന്റെ ജീവിത വിജയങ്ങൾക്ക് പിന്നിൽ അമ്മയാണെന്ന് മാധുരി ദീക്ഷിത് അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.

അമ്മയുടെ 90-ാം പിറന്നാളിന് മാധുരി ദീക്ഷിത് അമ്മയേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു. 

Tags:    
News Summary - Madhuri Dixit’s mother Snehalata passes away at 91

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.