ബസുകളുടെ മത്സരയോട്ടത്തിനെതിരെ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. സഹോദരൻ ഗോകുൽ സുരേഷും താനും ഗുരുവായൂരിൽ നിന്ന് വരുന്ന വഴി ബസുകളുടെ മത്സരയോട്ടം കാരണം തങ്ങളുടെ കാർ മരത്തിലിടിച്ച് അപകടത്തിൽപ്പെടേണ്ട അവസ്ഥയുണ്ടായി എന്ന് മാധവ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. ബസുകൾ മത്സരിച്ച് ഓടി അപകടം ഉണ്ടാകുന്നതിന്റെ വിഡിയോയും മാധവ് ഷെയർ ചെയ്തു. മധ്യ-വടക്കൻ കേരളത്തിലുള്ളവർക്ക് ബസുകളുടെ മത്സരയോട്ടം സ്ഥിരം അനുഭവമായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.
'കലൂരിൽ ഒരു സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് എന്റെ സഹോദരൻ വിശാഖിനെ എനിക്ക് നഷ്ടപ്പെടെണ്ടതായിരുന്നു. അടുത്തിടെ ഞാനും ജ്യേഷ്ഠൻ ഗോകുലും ഗുരുവായൂരിൽ നിന്ന് കൊച്ചിയിലേക്ക് യാത്രചെയ്യുമ്പോൾ രണ്ട് വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാവുന്ന റോഡിൽ, രണ്ട് ബസുകൾ പരസ്പരം മത്സരിച്ചത് കാരണം ഞങ്ങളുടെ കാറ് ഒരു മരത്തിൽ ഇടിച്ചുകയറേണ്ട സാഹചര്യം വന്നിരുന്നു. സെന്റീമീറ്ററുകളുടെ വ്യത്യാസത്തിലാണ് അന്ന് ഞങ്ങൾ രക്ഷപ്പെട്ടത്' -മാധവ് വ്യക്തമാക്കി.
ഒന്നുകിൽ കേരള സർക്കാർ കെ.എസ്.ആർ.ടി.സി ബസുകളെയും പ്രൈവറ്റ് ബസുകളെയും ഒരു പാഠം പഠിപ്പിക്കണമെന്നും അല്ലെങ്കിൽ ഇത്തരത്തിൽ മത്സര ഓട്ടം ഓടുന്ന വാഹനങ്ങളുടെ ടയറുകൾ കുത്തിക്കീറാനും വിൻഡോ ഗ്ലാസ് അടിച്ചു പൊട്ടിക്കാനും, കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും തനിക്ക് ക്ലീൻ പാസ് നൽകേണ്ടതാണ് മാധവ് സുരേഷ് എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.