നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ഒരുപാട് വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയ പ്രശ്നത്തിന് തിരികൊളുത്തിയിട്ടുണ്ടെന്നും അത് വലിയ പ്രശ്നമാകുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇതിന് പിന്നാലെ ലിസ്റ്റിൻ പറഞ്ഞ ആ നടൻ നിവിൻ പോളി ആണെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്നു. ഇപ്പോഴിതാ അതിന് മറുപടിയുമായി എത്തിയിരിക്കുകയണ് ലിസ്റ്റിൻ സ്റ്റീഫൻ. താൻ ഒരു നടന്റെയും പേര് പറഞ്ഞിട്ടില്ലെന്നും എന്നാൽ താരത്തിന്റെ ആരാധകർ സമൂഹ മാധ്യമം വഴി ആക്രമിക്കുന്നു എന്നും ലിസ്റ്റിൻ സ്റ്റീഫൻ മാധ്യമങ്ങളോട് പറഞ്ഞു. 'കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ ഒരു താരത്തിനെക്കുറിച്ചോ ടെക്‌നിഷ്യൻസിനെക്കുറിച്ചോ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ഒരാളെ താരമാക്കുന്നതിന് മുൻകൈയ്യെടുക്കുന്നത് നിർമ്മാതാക്കളാണ്. നമ്മൾ എന്തെങ്കിലും പറഞ്ഞാൽ അവരുടെ ഫാൻസ്, ആർമി, പിആർ വർക്ക് എല്ലാം ചേർന്ന് നമ്മളെ ആക്രമിക്കുകയാണ്. ഒരു താരത്തിനെതിരെയും പറയാൻ കഴിയാത്ത സാഹചര്യം ആണുള്ളത്'.
'എന്റെ പോസ്റ്റിനടയിൽ ആരുടെയൊക്കെ ഫാൻസ് ആണ് വന്നു തെറിവിളിക്കുന്നതെന്ന് നോക്ക്. ഞാൻ ഒരു നടന്റെയും പേര് പറഞ്ഞിട്ടില്ല. എപ്പോഴും സിനിമയില്‍ കാര്യങ്ങൾ സുഗമമായി പോകില്ല. ചിലപ്പോൾ പ്രശ്നങ്ങൾ വരാം. എല്ലാ സിനിമയിലും എന്തെങ്കിലും ഒക്കെ പ്രശ്നങ്ങൾ നടക്കാറുണ്ട്. അതുകൊണ്ടാണ് അത് ചർച്ചയാകുന്നതും ജനങ്ങളിലേക്ക് എത്തുന്നതും. പക്ഷേ ഇത് വളരെയധികം വേദനിപ്പിച്ചു. പതിനഞ്ച് വർഷത്തെ എക്സ്പീരിയൻസ് ഉള്ള എനിക്ക് ഇതിനെ നിയന്ത്രിക്കാൻ പറ്റുന്നില്ലെങ്കിൽ ഒരു പുതിയ നിർമാതാവിന് എങ്ങനെയാണ് അത് സോർട്ട് ചെയ്യാൻ പറ്റുക,' ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.